1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2016

സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരനോടുള്ള പ്രണയത്തെ എതിര്‍ത്ത പിതാവിനോട് അമേരിക്കന്‍ പെണ്‍കുട്ടി ചെയ്തത്. കറുത്ത വര്‍ഗക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അമേരിക്കന്‍ പെണ്‍കുട്ടി പിതാവിനോടും കുടുംബത്തോടുമുള്ള ദേഷ്യം തീര്‍ത്തത് പിതാവിന്റെ കത്ത് സാമൂഹ്യ മാധ്യമങ്ങളി പരസ്യമാക്കിയാണ്. അതും ഒന്നാന്തരം വംശീയ വിദ്വേഷം വമിക്കുന്ന കത്ത്.

കറുത്ത വംശജനായ നൈക്കിനെ പ്രണയിച്ചതിന്റെ പേരില്‍ ടെക്‌സാസിലെ കെല്ലെറില്‍ നിന്നുള്ള സ്‌റ്റെഫാനി ഹിക്‌സാണ് കുടുംബവുമായി ഉടക്കിയത്. തുടര്‍ന്ന് സ്റ്റെഫാനി ഈ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് കാര്യ കാരണ സഹിതം പിതാവ് കത്തെഴുതി. ഈ കത്താണ് 2016 ലും തൊലിയുടെ നിറം വലിയ പ്രശ്‌നമാണെന്നത് ദുഖിപ്പിക്കുന്നെന്ന തലക്കെട്ടോടെ സ്‌റ്റെഫാനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റിനോട് പതിനായിരക്കണക്കിന് ആളുകളാണ് പ്രതികരിക്കുന്നത്. ചിലര്‍ സ്‌റ്റെഫാനിയെ അനുകൂലിച്ച് പിതാവിനെ കുറ്റം പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ വംശീയ വാദികളായി മാറി കുറ്റപ്പെടുത്തി. എന്തായാലും സംഗതി വൈറലായതോടെ സ്‌റ്റെഫാനി ഇപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

കറുത്തവനുമായി പ്രണയം തുടര്‍ന്നാല്‍ വീട്ടില്‍ നിനക്ക് ഇടം ഉണ്ടായിരിക്കില്ലെന്നും അവളോട് കുടുംബത്തിലെ ആരും സംസാരിക്കുക പോലുമില്ലെന്നും പിതാവ് അന്ത്യശാസനം മുഴക്കിയിട്ടുണ്ട്. ഇതേ പങ്കാളിയുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍ മൂന്ന് സ്യൂട്ട് കേസിലായി നിന്റെ വസ്തുക്കള്‍ പാക്ക് ചെയ്ത് വെച്ചിരിക്കുയാണെന്ന് പിതാവ് കത്തില്‍ പറയുന്നു.

ഈ ചെയ്യുന്നത് ബൈബിള്‍ വിരുദ്ധതയായി കരുതുന്നില്ലെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു. മിശ്ര വംശീയത നികൃഷ്ടവും വൃത്തികെട്ടതും നിന്ദ്യവുമാണ്. പകുതി കറുപ്പ് തീരെ മോശമല്ലാതെ മറ്റൊന്നുമല്ല. ഇത്തരം ഒരു അസഹനീയ ബന്ധത്തില്‍ ഏര്‍പ്പെട്ട് മകള്‍ തന്റെ അഭിമാനം തന്നെ തകര്‍ക്കുകയാണ്. നൈക്കുമായി മുന്നോട്ട് പോയാല്‍ താനുമായി ഒരിക്കലും ഒരു ബന്ധവും ഉണ്ടായിരിക്കില്ലെന്നും അതുകൊണ്ട് തന്നെ തന്റെ പേര് പോലും ഉപയോഗിക്കരുതെന്നും പറഞ്ഞാണ് പിതാവ് കത്ത് ചുരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.