സ്വന്തം ലേഖകന്‍: ബീപ് ഗാന വിവാദം, തമിഴ് സിനിമാ താരം ചിമ്പു പോലീസ് സ്റ്റേഷനില്‍ ഹാജരായി. താരത്തെ ഇന്ന് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ നേരിട്ട് ഹാജരാകണമെന്ന് കാട്ടി കോയമ്പത്തൂര്‍ പോലീസ് ചിമ്പുവിന് നോട്ടീസ് അയച്ചിരുന്നു.
ചിമ്പു പാടിയ ബീപ് സോങ് എന്ന പാട്ടാണ് താരത്തെ പുലിവാലു പിടിപ്പിച്ചത്. അനിരുദ്ധായിരുന്നു പാട്ടിന് ഈണം നല്‍കിയത്. തെറി വാക്കുകള്‍ വരുന്ന ഭാഗങ്ങളില്‍ ബീപ് എന്ന ശബ്ദം കൊടുത്താണ് ഗാനം ഒരുക്കിയത്. ഇരുവരും രഹസ്യമായി റെക്കോര്‍ഡ് ചെയ്ത പാട്ട് ആരോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പാട്ട് വൈറലായതോടെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉണ്ടെന്ന് ആരോപിച്ച് സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയില്‍ ചിമ്പുവിനും അനിരുദ്ധിനുമെതിരെ പോലീസ് കേസെടുക്കുകയുമായിരുന്നു. വിവാദം കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് ചിമ്പു ഒളിവില്‍ പോകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല