1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2016

സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ, സണ്ണിയെ കണ്ടുമുട്ടിയ നിമിഷങ്ങള്‍ വിവരിച്ച് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. വനിത അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സണ്ണി ലിയോണുമായുണ്ടായ കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് നടന്‍ സണ്ണി ലിയോണിനെ പുകഴ്ത്തുന്നത്.

വെറും രണ്ട് മിനിറ്റ് കൊണ്ട് തങ്ങള്‍ക്ക് സണ്ണിലിയോണിനെ കുറിച്ചുണ്ടായിരുന്ന ധാരണകളെല്ലാം മാറിപ്പോയെന്ന് ജയസൂര്യ പറയുന്നു. സണ്ണിയുടെ പെരുമാറ്റത്തിലെ വിനയവും മാന്യതയും എടുത്തു പറഞ്ഞ നടന്‍ മറ്റുള്ളവരോടുള്ള ബഹുമാനം തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ജയസൂര്യ, വിജയ്, ഷാനി, ശക്തിശ്രീ എന്നിവര്‍ ചേര്‍ന്ന് സണ്ണി ലിയോണിനൊപ്പം എടുത്ത ഫോട്ടോയും ജയസൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജയസൂര്യയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

‘സണ്ണി ലിയോണ്‍ ‘…ഇന്നലത്തെ വനിതാ അവാര്‍ഡില്‍ എനിക്ക് അവാര്‍ഡിന്റെ സന്തോഷത്തിന് പുറമേ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു സാക്ഷാല്‍ സണ്ണി ലിയോണ്‍ ഉണ്ടെന്ന് അറിഞ്ഞപ്പൊ ..ഞങ്ങള്‍ എല്ലാവരും ഇങ്ങനെ കാത്തിരിയ്ക്കായിരുന്നു ആ വരവിനായി ..അങ്ങനെ കാത്ത് കാത്തിരിക്കുമ്പോള്‍ അതാ നടന്ന് വരുന്നു ..’സണ്ണി വെയിന്‍’ ..സര്‍വത്ര മൂഡും പോയി ..

വനിത ചതിക്കാണല്ലോ ഭഗവാനേ എന്ന് തോന്നി പോയ നിമിഷമായിരുന്നു അത് ..ഞങ്ങളുടെ മുഖത്തെ ആ ആത്മാര്‍ത്ഥമായ ദു:ഖം സിനിമ ക്യാമറക്ക് മുന്നിലെങ്ങാനുമായിരുന്നെങ്കില്‍ മിനിമം രണ്ട് ഓസ്‌കാര്‍ എങ്കിലും കിട്ടിയേനേ ..അജു വര്‍ഗീസിന്റെയൊക്കെ വീട്ടില്‍ ആരോ മരിച്ച പോലെ ആയിരുന്നു അവന്റെ മുഖത്തെ ഭാവം .. which sunny leone supriya ..?അങ്ങനെ ഒരു കുട്ടി ജീവിച്ചിരിപ്പുണ്ടോ ..??അതായിരുന്നു പ്രിഥ്വിരാജിന്റെ സംശയം ( പാവം സുപ്രിയ ) ..

അങ്ങനെ എന്റെ അവാര്‍ഡ് കഴിഞ്ഞതും ദാ സണ്ണി ലിയോണിന്റെ ഡാന്‍സ് ,അത് കഴിഞ്ഞ് വനിതയുടെ ഫോട്ടോ ഷൂട്ടിനായി എന്നെ വിളിച്ചു കൊണ്ട് പോയി ..ചെന്നപ്പൊ വിജയ് ,ഷാനി , ശക്തിശ്രീ അങ്ങനെ എല്ലാരും നിക്കുന്നു അപ്പൊ സണ്ണി ലിയോണ്‍ ആ വഴി പാസ്സ് ചെയിതു ..ഞങ്ങള്‍ എല്ലാവരും സംസാരിച്ചു , ഒരു ഫോട്ടോയും എടുത്തു ..ഒരു 2 മിനിട്ട് കൊണ്ട് ഞങ്ങള്‍ക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന concept ഒക്കെ മാറിപോയി ..അത്ര പ്ലീസിംഗും റെസ്പക്‌റ്റോടും കൂടിയാണ് അവര്‍ ഞങ്ങളോട് സംസാരിച്ചത് ..ഒരു നല്ല വ്യക്തിത്വം . ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ ഞാന്‍ പറയും ഏറ്റവും qualtiy ഉള്ള സ്ത്രീ അവരാണ് ..

‘ മറ്റുള്ളവരോടുള്ള respect തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം ‘ …

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.