1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2016

സ്വന്തം ലേഖകന്‍: തായ്‌വാനില്‍ ഇത് വീടുകള്‍ തലകുത്തി നില്‍ക്കും കാലം.
വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് നിര്‍മ്മിച്ച തലതിരിഞ്ഞ വീട് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. തലതിരിഞ്ഞിരിക്കുന്ന രീതിയില്‍ നിര്‍മിച്ച ഈ വീട്ടിലെ എല്ലാ വസ്തുക്കളും തലതിരിഞ്ഞാണ് ഇരിക്കുന്നത്.

വീടിനുള്ളിലെ മേശയും കസേരയും എന്തിന് ഏറെ പറയുന്നു ബാത്ത് റൂമിയെ കോസറ്റും ടബും ഒക്കെ കാണെണമെങ്കില്‍ സന്ദര്‍ശകര്‍ മുകളിലേക്ക് നോക്കണം. സീലിംഗില്‍ ചെയ്യുന്ന ഫാനും ലൈറ്റുകളുമൊക്കെയാണ് തറയിലുള്ളത്. പോര്‍ച്ചില്‍ കിടക്കുന്ന കാറാണെങ്കിലോ രണ്ടാം നിലയില്‍ തലതിരിച്ചു വച്ചിരിക്കുകയാണ്.

തായ്‌വാനിന്റെ തലസ്ഥാനമായ തായ്‌പേയിലാണ് ഈ തലതിരിഞ്ഞ വീട് ഒരുക്കിയിരിക്കുന്നത്. മഴയെ തുടര്‍ന്ന് ജനുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോയെങ്കിലും പൂര്‍ണമായി പണിക്കുറ്റം തീര്‍ത്ത വീടാണ് ഇപ്പോള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്നത്.

ഫെബ്രുവരി ആറിന് തുറന്ന വീട് ജൂലൈ 22 വരെ സന്ദര്‍ശിക്കാനുള്ള അവസരമുണ്ട്. 3,595 ചതുരശ്രയടിയാണ് വീടിന്റെ വലുപ്പം. നിര്‍മാണത്തിനായി രണ്ടു മാസം വേണ്ടിവന്നു. ആറു ലക്ഷം ഡോളറാണ് ഈ തലതിരിഞ്ഞ ആശയത്തിനു വേണ്ടി ഉടമ പൊടിച്ചു കളഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.