പാകിസ്താനിലും ദുരഭിമാനക്കൊല. ഖൈബര്‍ പഖ്തുംക്വാ പ്രവിശ്യയിലെ ബൈറോച്ച് ഗ്രാമത്തിലാണ് ഭര്‍ത്താവിന്റെ നേതൃത്വത്തിലുള്ള 12അംഗസംഘം യുവതിയെ കല്ലെറിഞ്ഞും വെടിവെച്ചും കൊന്നത്.
ഷാസിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു. യുവതിയുടെ പ്രായമോ മറ്റുവിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഭര്‍ത്താവ് മുഹമ്മദ് സയീദ്, ഷാസിയയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മലമ്പ്രദേശത്തേക്ക് കൊണ്ടു പോയി. അവിടെവെച്ചാണ് അക്രമിസംഘം ഇവരെ വകവരുത്തിയത്. ആദ്യം കല്ലെറിഞ്ഞും പിന്നീട് വെടിവെച്ചുമാണ് ഷാസിയയുടെ മരണം ഭര്‍ത്താവ് ഉറപ്പാക്കിയത്. നാട്ടുകാരാണ് മലയിടുക്കില്‍ നിന്ന് ഷാസിയയുടെ മൃതദേഹം കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല