ഇന്‍ഫോസിസിന്റെ പ്രൊജക്ട് മാനേജര്‍ ജാക്ക് പാമറാണ് കമ്പനി വിസ ദുരുപയോഗം ചെയ്തു എന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇന്‍ഫോസിസ് ടെക്നോളജീസ് എന്ന കമ്പനി വിസ ദുരുപയോഗം എന്ന ആരോപണം ചൂണ്ടിക്കാട്ടി പാമര്‍ അലാബാമ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ബിസിനസ് വിസിറ്റര്‍ വിസയുടെ നടപടി ക്രമങ്ങള്‍ കമ്പനി ലംഘിച്ചു എന്ന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയത്.
ഇപ്പോള്‍ ഇതേ ആരോപണങ്ങളുയര്‍ത്തി യു.എസിലെ രണ്ട് ഇന്‍ഫോസിസ് മാനേജര്‍മാരും രംഗത്തെത്തിയിരിക്കുകയാണ്. കമ്പനി ബിസിനസ് വിസ മാനദണ്ഡം ലംഘിച്ചു എന്ന തെളിയിക്കുന്ന രേഖകളും ഈ മാനേജര്‍മാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
B1 വിസകള്‍ ഉപയോഗിച്ചാണ് യു.എസില്‍ ഇന്‍ഫോസിസ് തൊഴിലാളികളെത്തുന്നത്. എളുപ്പം ലഭിക്കുന്ന ഈ വിസ ഉപയോഗിച്ച് കുറച്ചുകാലം മാത്രമേ വിദേശങ്ങളില്‍ തങ്ങാന്‍ കഴിയൂ. എന്നാല്‍ യു.എസിലെത്തുന്ന തൊഴിലാളികള്‍ വര്‍ഷങ്ങളോളം ഇവിടെ തങ്ങുന്നുണ്ട്. HB1 വിസ മാത്രമേ ദീര്‍ഘകാല കോണ്‍ട്രാക്ട് ജോലിക്ക് ഉപയോഗിക്കാവൂ. കമ്പനിയുടെ ഈ കമ്പളിപ്പിക്കലിനെതിരെയാണ് കമ്പനി മാനേജര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.
വിസ ദുരുപയോഗചെയ്തതിന് കോടതി കയറേണ്ടി വരുന്നതില്‍ കമ്പനിക്കുണ്ടായ ദുഃഖം കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ഇന്‍ഫോസിസ് ചെയര്മാന് എന്‍.ആര് നാരായണ മൂര്‍ത്തി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ ഇന്‍ഫോസിസ് നിരാകരിച്ചിട്ടുണ്ട്. B1 വിസയുടെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനെതിരെ നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഇന്‍ഫോസിസ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല