1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2016

സ്വന്തം ലേഖകന്‍: ഉത്തര കൊറിയയും അമേരിക്കയും വീണ്ടും ഉരസുന്നു, കൊറിയക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് വേണമെന്ന് യുഎന്നില്‍ അമേരിക്ക. ഉത്തര കൊറിയക്കെതിരായ ഉപരോധം കൂടുതല്‍ കടുപ്പമുള്ളതക്കണമെന്ന് പ്രമേയത്തില്‍ അമേരിക്ക ആവശ്യപ്പെട്ടു.

ചൈനയുടെ പിന്തുണയോടെയാണ് അമേരിക്ക ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ കരട് പ്രമേയം അവതരിപ്പിച്ചതെന്നാണ് കൗതുകകരം. അടുത്തകാലത്ത് ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണവുമാണ് കടുത്ത ഉപരോധം ആവശ്യപ്പെടാന്‍ യു.എസിനെ പ്രേരിപ്പിച്ചത്. ഉത്തര കൊറിയയിലേക്കും തിരിച്ചുമുള്ള എല്ലാ ചരക്കുനീക്കങ്ങളും പരിശോധിക്കാന്‍ അംഗരാജ്യങ്ങളെ അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇത്രയും കടുത്ത നടപടി യു.എന്‍ സ്വീകരിച്ചതെന്ന് യു.എസ് അംബാസഡര്‍ സാമന്ത പവര്‍ അറിയിച്ചു. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഈ ആഴ്ച അവസാനം നടക്കും. യു.എന്‍ നിര്‍ദേശങ്ങള്‍ തള്ളി ഉത്തര കൊറിയ ജനുവരിയില്‍ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷവും ഈ മാസം നടത്തിയ മിസൈല്‍ പരീക്ഷണവുമാണ് കടുത്ത നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.