പുണെ: ഒളിംപിക് പ്രതീക്ഷകളുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് വീണ്ടും ഖത്തറിനെതിരെ കളത്തിലിറങ്ങുന്നു. ആദ്യപാദമത്സരത്തില്‍ ദോഹയില്‍ വച്ച് ഖത്തറിനോട് 3-1ന് തോറ്റ ഇന്ത്യയ്ക്ക് ഇന്നു നടക്കുന്ന മത്സരത്തില്‍ രണ്ടു ഗോള്‍ വ്യത്യാസത്തിനെങ്കിലും ജയിച്ചെങ്കിലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ. പുനെയിലെ ബലെവാഡി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം.
ദോഹയില്‍ ഏഴാം മിനിറ്റില്‍ ജെജെ ലാല്‍പെഖുല നേടിയ ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യ തോറ്റത. മികച്ച പരിശീലനത്തിന്റെ അഭാവം ഇന്ത്യയുടെ കളിയില്‍ നിഴലിച്ച് നിന്നിരുന്നു. പ്രതിരോധ നിരയിലെ വിള്ളലുകള്‍ ഇന്ത്യക്ക് തലവേദന ആവുന്നുണ്ട്. എന്നിരുന്നാലും സ്വന്തം കാണികളുടെ പിന്തുണയോടെ മികച്ച കളി പുറത്തെടുക്കാനും അതുവഴി ഖത്തറിനെ വീഴ്ത്താനുമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാംപ്.
വൈകിട്ട് ഏഴുമുതല്‍ മത്സരം ടെന്‍ ആക്ഷനില്‍ തത്സമയം കാണിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല