സ്വന്തം ലേഖകന്‍: ഇറാനില്‍ റെക്കോര്‍ഡ് പോളിംഗ്, പ്രസിഡന്റ് റുഹാനിയുടെ പക്ഷത്തിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷം മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയതെങ്കിലും 2013 ലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് ശതമാനം ഇടിഞ്ഞു.
പരിഷ്കരണവാദിയായ പ്രസിഡന്റ് റുഹാനിയുടെ പക്ഷത്തിനായിരിക്കും ഉയര്‍ന്ന വോട്ടിംഗ് ശതമാനം ഗുണം ചെയ്യുക എന്നാണ് പൊതുവെ വിലയിരുത്തല്‍. ഹസന് റൂഹാനി ഭൂരിപക്ഷം നേടിയാല്‍ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്നാണ് പരിഷ്കരണവാദികളുടെ വാദം.
ഇറാനില്‍ നിലവിലുള്ള പാര്‍ലമെന്റില്‍ പാരമ്പര്യവാദികള്‍ക്കാണ് മേധാവിത്വം. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇക്കാണ് തീരുമാനമെടുക്കാനുള്ള അധികാരം. 586 വനിതകളുള്‍പ്പെടെ 12,000 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ 49 ശതമാനം വനിതകളാണ്. 290 അംഗ പാര്‍ലമെന്റില്‍ 285 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബാക്കി അഞ്ച് സീറ്റ് വിവിധ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 196 മണ്ഡലങ്ങളില്‍നിന്നാണ് 285 സീറ്റിലേക്കുള്ള മത്സരം.
ചില മണ്ഡലങ്ങള്‍ ദ്വയാംഗ മണ്ഡലങ്ങളായിരിക്കും. ഇവിടെ 30 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികള്‍ വിജയിക്കും. ഈ വോട്ട് ശതമാനം ആര്‍ക്കും മറികടക്കാനായില്ളെങ്കില്‍ വീണ്ടും തെരഞ്ഞടുപ്പ് നടക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു പുറമെ, വിദഗ്ധ സമിതി സഭയിലേക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്ച നടക്കും. ഇരു സഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നത് ഇതാദ്യമായാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല