സ്വന്തം ലേഖകന്‍: ട്വിറ്ററില്‍ ദൈവനിന്ദ, സൗദി യുവാവിന് 2000 ചാട്ടവാര്‍ അടിയും 10 വര്‍ഷം തടവും. ട്വിറ്ററിലിട്ട പോസ്റ്റുകള്‍ക്ക് 28 കാരനായ യുവാവിനാണ് ശിക്ഷ ലഭിച്ചത്. വിചാരണ സമയത്ത് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിന് പശ്ചാത്താപം പ്രകടിപ്പിക്കാന്‍ പോലും യുവാവ് തയ്യാറാകാത്തതാണ് ശിക്ഷ ഇത്ര കഠിനമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഈശ്വരനിന്ദ നടത്തുന്ന 600 ട്വീറ്റുകള്‍ യുവാവ് നടത്തിയതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഖുറാന്‍ വാചകങ്ങളെ നിന്ദിക്കുകയും ഈശ്വരന്റെ സാമിപ്യം അവഗണിക്കുകയും പ്രവാചകന്‍ പറഞ്ഞിരുന്നത് കള്ളമാണെന്നും വാദിക്കുന്ന ട്വീറ്റുകളാണ് യുവാവ് പോസ്റ്റ് ചെയ്തിരുന്നത്.
കേസ് പരിഗണിക്കവെ യുവാവിന് പശ്ചാത്താപം പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും പ്രതി ഇത് അവഗണിച്ചു. താന്‍ നടത്തിയന് സ്വന്തം വിശ്വാസങ്ങളിലുള്ള അഭിപ്രായ പ്രകടനങ്ങളാണ്. അത് പ്രകടിപ്പിക്കാനുള്ള അവകാശം തനിക്കുണ്ടെന്നുമായിരുന്നു യുവാവിന്റെ പ്രതികരണം. കോടതി യുവാവിന് 20,000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല