സ്വന്തം ലേഖകന്‍: യുഎഇ മൈ നമ്പര്‍ മൈ ഐഡന്റിറ്റി ക്യാമ്പയിന്, ഇത്തിസലാത്ത്, ഡു സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ വീണ്ടും വിവരം നല്‍കേണ്ടതില്ലെന്ന് അധികൃതര്‍. രാജ്യത്തെ പ്രധാന ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തും ഡുവും എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചതാണെന്നും ഈ കമ്പനിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ വിവരങ്ങള്‍ വീണ്ടും പുതുക്കേണ്ടതില്ലെന്നും എമിറേറ്റ്സ് ഐഡിയുടെ അറിയിപ്പില്‍ പറയുന്നു.
ഒരിക്കല്‍ പുതുക്കിയാല്‍ പിന്നീട് തനിയെ വിവരങ്ങള്‍ എമിറേറ്റ്സ് ഐ ഡി പുതുക്കിക്കൊണ്ടിരിക്കും. ഇതിനായി ഉപഭോക്താവ് ഇത്തിസലാത്തിന്റെയും ഡുവിന്റെയും ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ പോകേണ്ടതില്ല. ഈ വര്‍ഷം ആദ്യം മുതലാണ് എമിറേറ്റ്സ് ഐ ഡിയുമായി ഇത്തിസലാത്തിന്റെയും ഡുവിന്റെയും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ബന്ധിപ്പിച്ചത്.
യുഎയില്‍ വ്യാപകമകുന്ന സിം ദുരുപയോഗംത്തിന് തടയിടാനാണ് യുഎഇ സര്‍ക്കാര്‍ മൈ നമ്പര്‍ മൈ ഐഡന്റിറ്റി ക്യാമ്പയിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ മതിയായ തിരിച്ചറിയല്‍ രേഖകളുമായി ഇത്തിസലാത്ത്, ഡു ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ ചെന്ന് വിവരങ്ങള്‍ പുതുക്കേണ്ടിയിരുന്നു. മറ്റുള്ളവരുടെ പേരിലുള്ള സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നവരെയാണ് ഏറെ ക്യാമ്പയില്‍ പ്രതികൂലമായി ബാധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല