1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2016

ബെന്നി തോമസ്: ഈശോ മിശിഹായുടെ കുരിശു മരണത്തിന്റയും ഉയര്‍പ്പ് തിരുന്നാളിന്റയും ഒരുക്കമായി മാര്‍ച്ച് മാസം 13 തിയതി ഞായറാഴിച്ച ഉച്ച കഴിഞ്ഞു 2 മണിമുതല്‍ രാത്രി 8.30 വരെ സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ടെനില്‍ ഏകദിന ധ്യാനം . ധ്യാനത്തിന് നേതൃത്വം നല്കുന്നത് കപ്പൂച്ചന്‍ സഭാഗമായ പ്രശ്ത ധ്യാനഗുരു റെവ. ഫാദര്‍ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒ,എഫ് ,എം . ധ്യാനത്തോട് കൂടി മലയാളം കുര്‍ബാനയും, കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്.

പള്ളിയുടെ വിലാസം 77 THE HIGHWAY ,HAWARDEN , FLINTSHIRE . CH 53 D L .

മാര്‍ച്ച് 24 തിയതി വ്യാഴാഴിച്ച 2 മണിക്ക് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ടെനില്‍ സ്‌നേഹത്തിന്റയും വിനയതിന്റയും ഓര്‍മ്മ പുതുക്കുന്ന പെസഹാ കാല്‍കഴുകല്‍ അപ്പം മുറിക്കല്‍ ശുശ്രൂഷകളും കുര്‍ബാനയും മറ്റു പ്രാര്‍ഥനാ തിരുകര്‍മ്മങ്ങളും റെവ. ഫാദര്‍ റോയ് കോട്ടയ്ക്കു പുറത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപെടുന്നു. 77 THE HIGHWAY ,HAWARDEN , FLINTSHIRE . CH 53 D L .

മാര്‍ച് 25 തിയതി ദുഖ വെള്ളിയാഴിച്ച 10 മണിക്ക് ഈശോ മിശിഹായുടെ പീഡാനുഭവ സ്മരണകള്‍ ഓര്‍മിപ്പിക്കുന്ന കുരിശിന്റെ വഴി പതിനാലാം സ്ഥലം നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പണ്ടാസഫ് കുരിശുമാലയിലേക്ക് നടത്തപെടുന്നു .കുരിശിന്റെ വഴി പ്രാര്‍ഥന കള്‍ക്ക് ഫാദര്‍ റോയ് കോട്ടയ്ക്കു പുറം SDV മറ്റു രൂപതാ പുരോഹിതരും സന്ന്യസ്തരും നേതൃത്വം നല്കുന്നതാണ് .കുരിശിന്റെ വഴി സമാപന ശേഷം നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .വിലാസം FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .

മാര്‍ച് 27 തിയതി റില്‍ ഔര്‍ ലേഡി ഓഫ് ദി അസംഷന്‍ ചര്‍ച്ചില്‍ ഈസ്‌റെര്‍ ഞായറാഴിച്ച തിരുകര്‍മ്മങള്‍ ബഹുമാനപെട്ട രൂപതാ കോഡിനെറ്റെര്‍ ഫാദര്‍ റോയ് കോട്ടയ്ക്കു പുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഹോഷമായ മലയാളം പാട്ടുകുര്‍ബാന ഈസ്‌റെര്‍ സന്ദേശം എന്നിവ നടത്തപ്പെടുന്നു .കുര്‍ബാനക്ക് ശേഷം ഈസ്‌റെര്‍ സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ് .പള്ളിയുടെ വിലാസം OUR LADY OF THE ASSUMPTION CHURCH ,119 WELLINGTON ROAD , RHYL .LL 18 1LE.

റെക്‌സം രൂപതാ കേരളാ കംമുനിട്ടിയുടെ വിശുദ്ധ വാര തിരുകര്‍മ്മകളില്‍ ഭക്തി സാന്ദ്രം പങ്കുകൊണ്ടു ഈശോ യുടെ പീഡാനുഭവ കുരിശുമരണം മനസ്സില്‍ ധ്യാനിച്ച് സന്തോഷ കരമായ ഒരു ഉയര്‍പ്പ് തിരുന്നാളിന് ഒരുങ്ങുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശതുമുള്ള എല്ലാ വിശുവാസികളെയും റെക്‌സം രൂപതാ കോഡിനെറ്റെര്‍ ഫാദര്‍ റോയ് കോട്ടയ്ക്കു പുറം SDV സ്‌നേഹത്തോടെ പ്രാര്‍ഥനാ പൂര്‍വം സ്വാഗതം ചെയ്യുന്നു .

സ്‌നേഹത്തോടെ ഫാദര്‍ റോയ് കൊട്ടക്കുപുറം sdv , റെക്‌സം രൂപതാ കോഡി നെറ്റെര്‍ . 07763756881 .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.