സ്വന്തം ലേഖകന്‍: സഹോദരങ്ങള്‍ തമ്മിലുള്ള രതി, ശവരതി എന്നിവ നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വീഡനില്‍ പ്രമേയം. സ്വീഡിനിലെ യുവ വനിതാ നേതാവ് സെസിലിയ ജോണ്‍സണാണ് ഈ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വീഡിജ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ സ്റ്റോക്ക്ഹോം ഘടകത്തിന്റെ പ്രസിഡന്റായ സെസിലിയ ഞായറാഴ്ച നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് പാസാകുകയും ചെയ്തു.
15 വയസ്സിന് മുകളില്‍ പ്രായമുള്ള സഹോദരങ്ങള്‍ക്ക് പരസ്പര സമ്മതമുണ്ടെങ്കില്‍ ലൈംഗികത നിയമവിധേയമാക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇക്കാര്യത്തിലെ തടസ്സം മാറ്റണമെന്നും ഒരാള്‍ക്ക് തന്റെ മരണശേഷം തന്റെ ശരീരം ലൈംഗിക ഉപയോഗത്തിന് വിധേയമാക്കുന്നതില്‍ തടസ്സമില്ലെന്ന ഒസ്യത്ത് എഴുതാന്‍ അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹങ്ങള്‍ മ്യൂസിയത്തില്‍ വെയ്ക്കുന്നതോ പഠനത്തിനായി നല്കുന്നതോ പോലെ ലൈംഗികതയ്ക്കായി ഉപയോഗിക്കാനും അവകാശം ഉണ്ടായിരിക്കണമെന്ന് ആണ് ഇക്കാര്യത്തില്‍ പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള ന്യായീകരണം. പ്രമേയത്തിലെ വിഷയങ്ങള്‍ ഇപ്പോള്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. സെസിലിയയുടെ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ധാരാളം പേര് രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല