1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2016

സ്വന്തം ലേഖകന്‍: സ്വത്തില്‍ മുക്കാല്‍ ഭാഗവും തീവ്രവാദം വളര്‍ത്താന്‍, ബിന്‍ലാദന്റെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദന്‍ തന്റെ സമ്പാദ്യത്തില്‍ 2.9 കോടി ഡോളര്‍ വിലവരുന്ന സ്വത്തുക്കള്‍ ആഗോളതലത്തില്‍ ജിഹാദിനായി മാറ്റിവെച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2011 ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ അമേരിക്കന്‍ സേനയായ നേവി സീല്‍ ഉസാമയെ കൊലപ്പെടുത്തിയപ്പോള്‍ പിടിച്ചെടുത്ത രേഖകളിലാണ് ഈ വിവരമുള്ളത്. അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുള്ള രേഖകള്‍ ഉദ്ധരിച്ച് എ.ബി.സി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.

സ്വത്ത് സുഡാനിലുണ്ടെന്നാണ് വില്‍പത്രത്തിലുള്ളത്. എന്നാല്‍, ഇത് പണമായാണോ മറ്റ് സ്വത്ത് വകകളായാണോ എന്നത് വ്യക്തമല്ല. സുഡാന്‍ സര്‍ക്കാറിന്റെ അതിഥിയായി അഞ്ച് വര്‍ഷത്തോളം ലാദന്‍ സുഡാനില്‍ കഴിഞ്ഞിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് 1996 ലാണ് രാജ്യം വിടാന്‍ സുഡാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

ആബട്ടാബാദിലെ ഒളിത്താവളത്തില്‍ നിന്ന് 113 രേഖകളാണ് യു.എസ് സൈന്യം കണ്ടെടുത്തത്. ഇവയില്‍ അല്‍ഖ്വയ്ദയെക്കുറിച്ചും ലാദനെക്കുറിച്ചുമുള്ള നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.