1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2016

സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന സ്ഥലത്ത് ലോകത്തിലെ ഏറ്റവും ചെലവേറിയ റയില്‍വേ സ്റ്റേഷന്‍ വരുന്നു. ന്യൂയോര്‍ക്കില്‍ 14 വര്‍ഷം മുമ്പ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന അതേ സ്ഥാനത്താണ് റയില്‍വേ സ്‌റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.

14 വര്‍ഷം മുമ്പ് അല്‍ ഖ്വയ്ദ വിമാനം ഇടിച്ചു കയറ്റി വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് റെയില്‍വേ സ്‌റ്റേഷന്റെ ഉദ്ഘാടനം നടന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുന്നത് പിന്നീടാകും.

തുടക്കത്തില്‍ രണ്ട് ബില്യണ്‍ ഡോളറാണ് റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മാണത്തിനായി ചിലവായത്. 107 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള റെയില്‍വേ സ്‌റ്റേഷന് ഓക്കുലസ് എന്നാണ് പേരിട്ടിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിരവധിയാളുകള്‍ക്ക് സ്‌റ്റേഷന്‍ സഹായകമാകുമെന്നാണ് നിഗമനം.

ന്യൂജേര്‍സിയെ ന്യൂയോര്‍ക്കിലേക്കുള്ള സബ്‌വേ ലൈനുമായി ബന്ധിപ്പിക്കുന്നതാണീ റയില്‍ പാത. ഇന്ന് ഉദ്ഘടനം നടന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയവാത്തതിനാല്‍ ഭാഗികമായി മാത്രമാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.