സ്വന്തം ലേഖകന്‍: ന്യൂസിലന്റ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ക്രോ ഓര്‍മ്മയായി, വിട പറഞ്ഞത് ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരില് ഒരാള്‍. 53 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ഇന്നലെ ഓക്ലന്റില് വച്ചാണ് കണ്ണടച്ചത്.
മരണസമയത്ത് ഭാര്യ ലോറിന് ഡോവ്ണസ്, മക്കളായ എമ്മാ, ഹില്‍ട്ടണ്‍, ജാസ്മിന് എന്നിവര്‍ അരികിലുണ്ടായിരുന്നു. 2012 ല്‍ കാന്‍സര്‍ബാധ കണ്ടെത്തിയ ക്രോ 2014 ല്‍ രോഗത്തില്‍ നിന്നും തിരിച്ചുവരവ് നടത്തിയിരുന്നു.
ദേശീയ ടീമില്‍ 14 വര്‍ഷം കളിച്ച ക്രോ ന്യൂസിലന്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായിട്ടാണ് അറിയപ്പെടുന്നത്. 1991 ല്‍ ന്യുസിലന്റ് സ്പോര്‍ട്സ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരത്തിനും 2015 ല്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പുരസ്ക്കാരത്തിനും അര്‍ഹനായിരുന്നു. മരണവാര്‍ത്തയറിഞ്ഞ് താരത്തിന് സാമൂഹ്യസൈറ്റില്‍ ആദരാഞ്ജലികള്‍ ഏറുകയാണ്.
അദ്ദേഹത്തിന്റെ തലമുറയില്‍ പെട്ട ബാറ്റ്സ്മാന്മാരുടെ കാര്യത്തില്‍ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാള്‍ എന്ന പരിഗണനയ്ക്ക് അര്‍ഹനായ ക്രോ ഉടനീളമായി 77 ടെസ്റ്റുകളില്‍ നിന്നായി 17 സെഞ്ച്വറികള്‍ കുറിച്ചു. ഏകദിനത്തില്‍ 38.55 ശരാശരിയില്‍ 4,704 റണ്‍സ് നേടി. 1992 ലോകകപ്പില്‍ മികച്ച പ്രകടനവുമായി സെമിയിലേക്ക് ടീമിനെ നയിച്ച നായകന് പക്ഷേ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കപ്പ് ഉയര്‍ത്താനുള്ള ഭാഗ്യമുണ്ടായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല