സ്വന്തം ലേഖകന്‍: ഒറ്റയടിക്ക് 14,200 കിലോമീറ്റര്‍ പറന്ന് എമിറേറ്റ്സ് എയര്‍ബസ് എ 380 ജെറ്റ് റെക്കോര്‍ഡിട്ടു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍–സ്റ്റോപ് പറക്കലാണിത്. ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലെ ഓക്ലന്ഡുവരെ ഏകദേശം 14,200 കിലോമീറ്ററാണ് വിമാനം ഒറ്റയടിക്ക് പറന്നത്. 16 മണിക്കൂറും 24 മിനിറ്റും എടുത്തായിരുന്നു പറക്കല്‍.
ഉദ്ഘാടനപ്പറക്കലിന് എ380 വിമാനമാണ് ഉപയോഗിച്ചതെങ്കിലും ഈ റൂട്ടില്‍ പതിവ് സര്‍വീസ് നടത്തുക ബോയിങ് 777 ആയിരിക്കും. സര്‍വീസിന് യാത്രികരുടെ വന്‍ ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എമിറേറ്റ്സ് അറിയിച്ചു.
13,800 കിലോമീറ്ററുള്ള ഡള്ളസ്–സിഡ്നി ഫ്ളൈറ്റിന്റെ റെക്കോഡാണ് ഇപ്പോള്‍ പഴങ്കഥയായത്. 17 മണിക്കൂര്‍ 35 മിനിറ്റ് എടുക്കുന്ന ദുബായ്–പനാമ സിറ്റി ഫ്ളൈറ്റ് ഈമാസം അവസാനം എമിറേറ്റ്സ് ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല