സ്വന്തം ലേഖകന്‍: അഭയാര്‍ഥി ബാലനായ അയ്ലാന് കുര്‍ദിയുടെ മരണം, തുര്‍ക്കിയില്‍ രണ്ട് സിറിയന്‍ മനുഷ്യക്കടത്തുകാര്‍ക്ക് തടവ്. അയ്ലാന് അടക്കമുള്ള അഭയാര്‍ത്ഥികള്‍ തുര്‍ക്കിക്ക് സമീപം മുങ്ങിമരിക്കാന്‍ ഇടയായ സംഭവത്തില്‍ ഇരുവര്‍ക്കും നാലു വര്‍ഷവും രണ്ട് മാസവും വീതമാണ് തടവുശിക്ഷ വിധിച്ചത്.
ഇരുവരും മനുഷ്യക്കടത്ത് നടത്തിയതായി തുര്‍ക്കി കോടതി കണ്ടെത്തി. ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ച അയ്ലാന് കുര്‍ദിയുടെ മൃതദേഹം തീരത്തടിഞ്ഞ ചിത്രം കുടിയേറ്റത്തിന്റെ പ്രതീകമായി മാറിയിരുന്നു. തുര്‍ക്കിയിലെ വടക്കു പടിഞ്ഞാറന്‍ തീരത്താണ് അയ്ലാന്റെ മൃതദേഹം അടിഞ്ഞത്.
ഗ്രീസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അയ്ലാനും മാതാവും സഹോദരനും അടങ്ങിയ സിറിയന്‍ സംഘത്തിന്റെ ബോട്ട് മുങ്ങുകയായിരുന്നു.
അയ്ലാന്റെ ദുരന്തം ലോകം ഏറ്റെടുക്കുകയും അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ യുഎന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.
അയ്ലാന്റെ മൃതദേഹം തീരത്ത് അടിഞ്ഞ ചിത്രം ലോകം മുഴുവന്‍ ശ്രദ്ധിച്ചതോടെ അഭയാര്‍ത്ഥികള്‍ക്ക് സഹായമൊരുക്കാന്‍ ലോകരാജ്യങ്ങള്‍ ഒരുമിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല