സ്വന്തം ലേഖകന്‍: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡിലെ മുതിര്‍ന്ന് നടന് മനോജ് കുമാറിന്. ബോളിവുഡിലെ മുതിര്‍ന്ന നടന്മാരില് ഒരാളായ മനോജ് കുമാര്‍ ഇന്ത്യന്‍ സിനിമക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് ഇത്തവണത്തെ ഫാല്‍ക്കെ പുരസ്കാരം നല്കാന് തീരുമാനിച്ചത്.
1969 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്കി വരുന്ന ഫാല്‍ക്കെ പുരസ്കാരം ഇന്ത്യന്‍ സിനിമയിലെ പരമോന്നത അവാര്‍ഡാണ്. ഇന്ത്യന്‍ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.
1957 ല്‍ ഫാഷന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ മനോജ് കുമാര്‍ 1960 ല്‍ പുറത്തിറങ്ങിയ കാഞ്ച് കി ഗുഡിയ എന്ന ചിത്രത്തിലൂടെ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിച്ചു. ദേശ സ്നേഹം പ്രധാന വിഷയമാക്കി സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ചിത്രങ്ങള്‍ മനോജ് കുമാറിനെ ഏതാണ്ട് രണ്ട് പതിറ്റാണ്ട് ബോളിവുഡിലെ പ്രധാന ശക്തികേന്ദ്രങ്ങളില്‍ ഒന്നാക്കി നിര്‍ത്തി.
1992 ല്‍ മനോജ് കുമാറിനെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. തന്റെ ആറു പതിറ്റാണ്ടു കാലത്തെ സിനിമാ പ്രവര്‍ത്തനത്തിനു ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരമെന്നും സന്തോഷമുണ്ടെന്നും മനോജ് കുമാര്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല