സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍, പികെ നായര്‍ ഓര്‍മ്മയായി. പുനെ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകനും പ്രഥമ ചെയര്‍മാനുമായിരുന്ന പികെ നായര്‍ വെള്ളിയാഴ്ച പൂനെയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. 82 വയസായിരുന്നു. അന്ത്യം. സംസ്‌കാരം ഇന്ന് പൂനെയില്‍ നടക്കും. രാവിലെ എട്ടു മുതല്‍ 11 മണിവരെ പൊതുദര്‍ശനവും ഉണ്ടാകും.
മൂന്നു പതിറ്റാണ്ടോളം കാലം ഫിലിം ആര്‍ക്കൈവ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പികെ നായരുടെ അശ്രാന്ത പരിശ്രമം മൂലമാണ് ഇന്ത്യന്‍ ഭാഷകളിലും ലോകഭാഷകളിലും പുറത്തിറങ്ങുന്ന സിനിമകളുടെ പകര്‍പ്പുകള്‍ നഷ്ടപ്പെടാതെ പൂനെ ഫിലിം ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കാന്‍ സാധിച്ചത്.
സത്യജിത് റേ പുരസ്‌കാരം, മികച്ച ജീവചരിത്രകാരനും മികച്ച ചിത്രസംയോജകനുമുള്ള രണ്ടു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എന്നിവ നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ പികെ നായര്‍ 1953 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം സിനിമയോടുള്ള പ്രണയം കൊണ്ട് മുംബൈയിലേക്ക് വണ്ടികയറുകയായിരുന്നു.
സിനിമകളുടെ റെക്കോര്‍ഡ് സൂക്ഷിപ്പുകാരന്‍, സിനിമാ നിരൂപകന്‍, അധ്യാപകന്‍, ഫിലിം ഫെസ്റ്റിവല്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് പികെ നായര്‍ പൂനെ ഫിലിം ആര്‍ക്കൈവ്‌സില്‍ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല