സ്വന്തം ലേഖകന്‍: വത്തിക്കാന്‍ സന്ദര്‍ശിക്കുന്ന വിവാഹ മോചിതരോട് നിലപാട് മയപ്പെടുത്തി കത്തോലിക്കാ സഭ. വിവാഹ മോചിതരായ കത്തോലിക്കാ നേതാക്കളെയും അവരുടെ പുതിയ ജീവിത പങ്കാളികളെയും പോപ്പിന് നേരിട്ട് സ്വീകരിക്കാന്‍ അവസരമുണ്ടാക്കും വിധമാണ് കീഴ്വഴക്കങ്ങളില്‍ മാറ്റം വരുത്തിയത്.
പുതിയ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെങ്കിലും നടപ്പാക്കിത്തുടങ്ങിയെന്ന് വത്തിക്കാന്‍ വക്താക്കള്‍ അറിയിച്ചു. അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൌറിസ്യോ മക്രിയെയും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യ ജൂലിയാനയെയും മാര്‍പാപ്പ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പഴയ നടപടിക്രമം ആയിരുന്നെങ്കില്‍ വത്തിക്കാന്റെ സ്വീകരണചടങ്ങില്‍ ജൂലിയാനയെ പങ്കെടുപ്പിക്കുമായിരുന്നില്ല.
പുനര്‍വിവാഹത്തെ സഭ അംഗീകരിക്കാത്തതിനാലാണ് ഇത്തരം കീഴ്വഴക്കം നിലനിന്നിരുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വിവാഹമോചിതരോട് കത്തോലിക്കാ സഭയുടെ നിലപാട് മയപ്പെടുന്നതിന്റെ സൂചനയാണ് ഇത്. വിവാഹമോചിതര്‍ക്കും പുനര്‍വിവാഹിതര്‍ക്കും സഭ മറ്റു വിശ്വാസികളോടുള്ള അതേ പരിഗണന നല്‍കണമെന്നാണ് പോപ്പിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല