1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2011

ഇന്റര്‍വ്യൂവിന് പോകാനായി നിങ്ങള്‍ പുതിയ സ്യൂട്ട് വാങ്ങി. ബയോഡാറ്റ ഒഴുക്കില്‍ പറയാനും പഠിച്ചു. ഇതിന് പുറമേ ഇന്റര്‍വ്യൂയില്‍ വിജയിക്കണമെങ്കില്‍ ഇന്റര്‍വ്യൂ ചെയ്യുന്നയാളെ ഇംപ്രസ് ചെയ്യാന്‍ സാധിക്കണം. എന്താണ് അതിനുള്ള മാര്‍ഗം. അവരോട് സംശയങ്ങള്‍ ചോദിക്കുക. കമ്പനിയില്‍ ജോലി ചെയ്യാനുള്ള നിങ്ങളുടെ താത്പര്യം മറച്ചുവയ്ക്കാതെ തന്നെ നിങ്ങള്‍ അവരോട് കമ്പനിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അവരില്‍ താല്‍പര്യമുണ്ടാക്കും.താഴെപ്പറയുന്ന ചോദ്യങ്ങള്‍ മനസില്‍ കരുതുന്നത് ഉചിതമായിരിക്കും.

എന്ത് തരത്തിലുള്ള ജോലിയും അവസരങ്ങളുമാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്?

നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന ധാരണ ഇന്റര്‍വ്യൂ ചെയ്യുന്നയാളില്‍ ഉണ്ടാക്കിയെടുക്കാന്‍ ഇതിന് കഴിയും.

കമ്പനിക്ക് വേണ്ടി ഞാനെന്തൊക്കെയാണ് ചെയ്യേണ്ടത്?

ഇത് നിങ്ങളെക്കുറിച്ച് പോസിറ്റീവ് ഇമേജുണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്നു.

എന്തൊക്കെയാണ് എന്റെ ഉത്തരവാദിത്തങ്ങള്‍?
നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് ആദ്യം തന്നെ മനസിലാക്കേണ്ടതുണ്ട്.

എന്നെ നിയമിക്കുകയാണെങ്കില്‍ എന്റെ ആദ്യ പ്രോജക്ട് എന്നായിരിക്കും?

നിങ്ങള്‍ നിയമിതനായി ഓഫീസിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് എന്നാണെന്നതിനെക്കുറിച്ച് ഐഡിയ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

എഡ്യുക്കേഷനും പ്രഫഷണല്‍ ട്രെയിനിംങ്ങും ഒരുമിച്ച് കൊണ്ടുപോകാമോ?

പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള നിങ്ങളുടെ താല്‍പര്യത്തെ ഇത് സൂചിപ്പിക്കുന്നു. ഈ പുതിയ സാഹചര്യത്തില്‍ ഇത് അത്യാവശ്യവുമാണ്.

കമ്പനിയുടെ കള്‍ച്ചര്‍ എന്താണ്?

കമ്പനിയുടെ നിലവാരത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള അവ്യക്തതകള്‍ അകറ്റാന്‍ ഇത് സഹായിക്കും.

നിങ്ങള്‍ എന്താണ് ഈ കമ്പനി തിരഞ്ഞെടുത്തത്?

ഇപ്പോള്‍ ആ കമ്പനിയില്‍ ജോലിചെയ്യുന്നയാള്‍ ആ കമ്പനി തിരഞ്ഞെടുക്കാനുണ്ടായ കാരണം എന്താണെന്നറിയണം. ഇത് സ്ഥാപനം നല്‍കുന്ന സാഹചര്യങ്ങളും, ഘടനയുമൊക്കെ മനസിലാക്കാന്‍ സഹായിക്കും.

ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ എപ്പോഴാണ് തീരുമാനങ്ങള്‍ അറിയിക്കുക?

എനിക്ക് മറ്റ് സംശയമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുമായി ബന്ധപ്പെട്ടോട്ടെ?ഇന്‍ര്‍വ്യൂ കഴിഞ്ഞശേഷം കൂടുതല്‍ സംഭാഷണങ്ങള്‍ നടത്താന്‍ ഇത് സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.