സ്വന്തം ലേഖകന്‍: 2016 ലെ സംപൂജ്യന്‍ എന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ല്യേര്‍സിന് സ്വന്തം. 2016 ല്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പൂജ്യത്തിന് പുറത്തായ താരം എന്ന റെക്കോര്‍ഡാണ് ഡീവില്യേഴ്സ് സ്വന്തമായിരിക്കുന്നത്.
2016 ല്‍ ഇതുവരെ നാല് പ്രാവശ്യമാണ് ഒരു റണ്‍സ് പോലും നേടാതെ ഡീവില്യേഴ്സ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് എതിരെ വെള്ളിയാഴ്ച നടന്ന മത്സരത്തിലും സംപൂജ്യനായി മടങ്ങിയതോടെയാണ് ഡീവില്യേഴ്സ് ഈ മോശം റെക്കോര്‍ഡ് സ്വന്തമാക്കിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഡീവില്യേഴ്സ് പുറത്തായി.
പത്തു വര്‍ഷം നീണ്ട കരിയറില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഡീവില്യേഴ്സ് ഗോള്‍ഡന്‍ ഡക്ക് ആകുന്നത്. ട്വന്റി20യിലാകട്ടെ ആദ്യമായും. 2012 മാര്‍ച്ചില്‍ ന്യൂസീലാന്‍ഡിനെതിരായ ടെസ്റ്റിലായിരുന്നു ഡീവില്യേഴ്സ് ആദ്യം ഗോള്‍ഡന്‍ ഡക്കായത്. അതിനുശേഷം നാലു വര്‍ഷത്തിനുശേഷമാണ് ഡീവില്യേഴ്സ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല