സ്വന്തം ലേഖകന്‍: ചെന്നൈയിലെ കമ്പനിക്ക് എച്ച്ആര്‍ മാനേജരായി ഗൂഫി എന്ന നായ. ചെന്നൈയിലെ ഒപിഎന്‍ അഡ്‌വര്‍ടൈസിംഗ് കമ്പനിയാണ് എച്ച്ആര്‍ മേഖലയില്‍ വ്യത്യസ്തമായ പരീക്ഷണമായി ഗൂഫിയെ നിയമിച്ചത്. ലാസാപ്‌സൊ ക്രോസ്സ് ബ്രീഡായ പത്ത് വയസുകാരന്‍ ഗൂഫി എന്ന നായയാണ് ഒപിഎന്‍ അഡ്‌വര്‍ടൈസിംഗ് കമ്പനിയുടെ പുതിയ എച്ച്ആര്‍ മാനേജര്‍.
ജോലിയില്‍ വളരെ കേമനും കമ്പനിയിലെയും ജീവാനക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വളരെ മിടുക്കനാണ് എച്ച്ആര്‍ മാനേജറെന്ന് കമ്പനി ഉടമകളും ജീവനക്കാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
ക്രിയേറ്റീവ് അംഗങ്ങളുടെ മീറ്റിംഗ് നടക്കുന്ന മുറിയിലാണ് ഗൂഫിയുടെ സ്ഥാനം. ജീവനക്കാര്‍ ഗൂഫിക്ക് തീറ്റ കൊടുക്കുകയും നടത്താന്‍ കൊണ്ട് പോകാറുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ തമ്മില്‍ ഓഫീസില്‍ തര്‍ക്കം ഉടലെടുക്കുമ്പോള്‍ ഗൂഫി ശാന്തമായി ജീവനക്കാരെ സമാധാനിപ്പിക്കാറുണ്ടെന്ന് അനുഭവസ്ഥരായ ജീവനക്കാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല