സ്വന്തം ലേഖകന്‍: ഇസ്ലാം മതത്തിന്റെ ഔദ്യോഗിക മതമെന്ന പദവി എടുത്തുമാറ്റാന്‍ ഒരുങ്ങി ബംഗ്ലാദേശ്. രാജ്യത്ത് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഷിയ മുസ്ലീങ്ങളും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ അടുത്ത കാലത്ത് നിരന്തരമായ ആക്രമ സംഭവങ്ങളാണ് നടക്കുന്നത്.
1988 ലാണ് ഇസ്ലാം മതത്തെ ബംഗ്ലാദേശിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചത്. ഇതിനെതിരെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ എതിര്‍പ്പ് പ്രടിപ്പിച്ചിരുന്നു. ബംഗ്ലാദേശിലെ 90 ശതമാനം പേര് മുസ്ലീങ്ങളാണ്. എട്ട് ശതമാനം പേര് ഹിന്ദുക്കളും രണ്ട് ശതമാനം പേര് മറ്റ് ന്യൂനപക്ഷ വിഭാഗക്കാരുമാണ്.
അടുത്തിടെ ഒരു ഹിന്ദു പുരോഹിതനെ ക്ഷേത്രത്തില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്നിരുന്നു. തീവ്ര ഇസ്ലാമിക സംഘടനകളായ ജുമാതുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്, അന്‍സരുള്ള ബംഗ്ലാ ടീം തുടങ്ങിയവയുടെ വിളയാട്ടമാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍. തൊട്ടതിനും പിടിച്ചതിനും മതവികാരം വ്രണപ്പെടുത്തിയെന്ന തന്ത്രമാണ് ഈ സംഘടനകള്‍ പ്രയോഗിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല