സ്വന്തം ലേഖകന്‍: ഓഡി കാറില്‍ മാത്രം സഞ്ചരിക്കുന്ന യാചകരുണ്ട് ബ്രിട്ടനില്‍, വീഡിയോ കാണാം. ഭിക്ഷാടനം നടത്തി ധനികരായവരുടെ കഥയിലെ അവസാനത്തെ ആളാണ് ബ്രിട്ടനിലെ കോണ്‍വാളില്‍ യാചകനായ മാത്യു ബ്രിന്റണ്‍. സ്വന്തമായി ഓഡി കാറുള്ള ഈ യാചകനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരം. ബ്രിട്ടനിലെ കോണ്‍വാളില്‍ നിന്നാണ് യാചക ജോലി കഴിഞ്ഞ് 60 ലക്ഷം വിലമതിക്കുന്ന ഔഡി സ്പോര്‍ട്ട്സ് കാറില്‍ കയറി വീട്ടില്‍ പോകുന്ന ഭിക്ഷാടകന്റെ വീഡിയോ പുറത്തുവന്നത്. കാറിന് പുറമെ സ്വന്തമായി കിടിലന്‍ വീടും മാത്യുവിനുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ കണ്ടെത്തി. വീഡിയോ പുറത്ത് വന്നതോടെ മാത്യുവിന്റെ വരുമാനം നിലച്ചിരിക്കുകയാണ്. മാത്രമല്ല വീഡിയോ സമൂഹമ മാധ്യമങ്ങളില്‍ വൈറലായതോടെ തനിക്ക് വധഭീഷണിയുണ്ടെന്നും മാത്യു പറയുന്നു. കാറും വീടുമെല്ലാം ദയാലുവായൊരു ബന്ധു തനിക്ക് സമ്മാനിച്ചതാണെന്ന നിലപാടിലാണ് മാത്യു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല