സ്വന്തം ലേഖകന്‍: പൈലറ്റിന്റെ കുടുംബ കലഹം, 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭീഷണി. ഭാര്യയുമായി വഴക്കിട്ട പൈലറ്റ് തന്നെ വിട്ടുപോയാല്‍ തനിക്കൊപ്പം 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
ജപ്പാന് വിമാനക്കമ്പനിയില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഇറ്റാലിക്കാരനാണ് വിമാനം താഴെയിറങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ഭാര്യക്ക് സന്ദേശമയച്ച് മുന്നറിയിപ്പ് നല്‍കിയത്. പൈലറ്റിന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തിന്റെ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്തു വന്നത്.
റോമില്‍നിന്ന് ജപ്പാനിലേക്ക് വരുന്നതിന് ഇടയിലായിരുന്നു നാടകീയ സംഭവങ്ങള്‍. ബന്ധം ഉപേക്ഷിക്കുമെന്ന നിലപാട് ഭാര്യ സ്വീകരിച്ചതിനുള്ള മറുപടിയായിരുന്നു പൈലറ്റിന്റെ സന്ദേശം. യുവതി അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം വിമാനത്തിന്റെ നിയന്ത്രണം സഹപൈലറ്റ് ഏറ്റെടുത്തിരുന്നു.
സംഭവത്തെക്കുറിച്ച് ഇന്നു വരെ യാത്രക്കാരായ 200 പേര്‍ക്കും ഒന്നും അറിയില്ലായിരുന്നു എന്നതാണ് രസകരമായ കാര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല