1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2016

സാബു ചുണ്ടക്കാട്ടില്‍: വചനപ്രഘോഷകനായ ഫാ. ജോയി ചേറാടിയില്‍ നയിക്കുന്ന ത്രിദിന ദിവ്യ കാരുണ്യ ആന്തരിക വിശുദ്ധീകരണ ധ്യാനം വെള്ളിയാഴ്ച മുതല്‍ ബോള്‍ട്ടനില്‍ നടക്കും. ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെയും ഞായറാഴ്ച രാവിലെ 10.45 മുതല്‍ വൈകുന്നേരം 5 വരെയുമാണ് ധ്യാനം നടക്കുക.

ധ്യാനത്തിന് നേതൃത്വം നല്‍കുന്നതിനായി ജോയി ചേറാടിയില്‍ അച്ചന്‍ നാട്ടില നിന്നും യുകെയില്‍ എത്തിച്ചേര്‍ന്നു. സ്വതസിദ്ധമായ ശൈലിയില്‍ വിശ്വാസ ഹൃദയങ്ങളെ ഒരുക്കി ദിവ്യകാരുണ്യ അനുഭവം പ്രാപിച്ചു നോമ്പുകാലത്തിനായി പ്രത്യേകം ഒരുങ്ങുവനുള്ള ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.

OUR LADY OF LOURDES CHURCH

275 PLODDER LANE

BOLTON

BL40BR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.