സ്വന്തം ലേഖകന്‍: ലോക വനിതാ ദിനത്തില്‍ തരംഗമായി സ്ത്രീ ശാക്തീകരണ പരസ്യം. മാര്‍ച്ച് 8 ലോക വനിതാ ദിനം പ്രമാണിച്ച് അന്താരാഷ്ട്ര വാച്ച് കമ്പനി പുറത്തുവിട്ട പരസ്യമാണ് തരംഗമായത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരസ്യം ഇതുവരെ കണ്ടത് ഒരു കോടിയോളം ആളുകള്‍. പരസ്യം150000 തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യപ്പെടുകയും ചെയ്തു. ടീം തലവന്മാര്ക്ക് വേണ്ടിയുള്ള പ്രമോഷന്ചര്ച്ച നടക്കുന്ന ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ ഉന്നതരുടെ യോഗത്തില്‍ രജത് എന്നയാള്‍ തന്റെ ടീമിനെ നയിക്കാന്‍ നിര്‍ദേശിച്ച കിരണ്‍ എന്ന സ്ത്രീയുടെ പേര് ശ്രദ്ധനേടുന്നു. ‘യുവതി, നവാഗത, ഇവരില്‍ രജത്തിന് പൂര്‍ണ്ണമായും വിശ്വാസം അര്‍പ്പിക്കാം” എന്നാണ് എക്സിക്യൂട്ടീവ് പറയുന്നത്. ഒരു വനിത ഉള്‍പ്പെടെയുള്ള ഉന്നതരുടെ സമിതിക്ക് മുന്നില്‍ അവര്‍ ഏറ്റെടുത്ത് നടപ്പാക്കിയ ജോലികളെക്കുറിച്ചും അവരുടെ തൊഴില്‍ രീതികളെക്കുറിച്ചും അവരുടെ ബോസ് വിവരിക്കുകയാണ്. ഇക്കാര്യമെല്ലാം പരിശോധിച്ച പാനല്‍ രജത്തിന്റെ നിര്‍ദേശം ഒടുവില്‍ പരിഗണിക്കുകയാണ്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാനപനങ്ങളില്‍ സ്ത്രീകള്‍ വിലമതിക്കപ്പെടുന്നില്ല എന്ന ആരോപണം ശക്തമായി തുടരുമ്പോഴാണ് ടൈറ്റന് ഈ പരസ്യവുമായി എത്തിയത്. എന്തായാലും പരസ്യം ഹിറ്റായതോടെ വില്‍പ്പനയും കുത്തനെ ഉയരുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല