സ്വന്തം ലേഖകന്‍: വിയറ്റ്നാമിലെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് അച്ഛന്മാര് രണ്ട്. സാധാരണ ഇരട്ടക്കുട്ടികളില്‍ കാണാറുള്ള സാമ്യം തങ്ങളുടെ കുഞ്ഞുങ്ങളില്‍ ഇല്ലാത്തതിന്റെ കാരണം അറിയാനാണ് വിയറ്റ്നാമിലെ ദമ്പതികള്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്.
എന്നാല്‍, ഫലം വന്നപ്പോള്‍ ദമ്പതികള്‍ വെട്ടിലായി. കുട്ടികളില്‍ ഒരാളുടെ അച്ഛന് മറ്റൊരാളാണെന്നാണ് ഹനോയ് സെന്റര്‍ ഫോര്‍ ജനറ്റിക് അനാലിസിസ് ആന്‍ഡ് ടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. കുട്ടികളുടെ മുടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസമാണ് ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്.
പ്രസവത്തിനുശേഷം കുഞ്ഞുങ്ങളെ കൈമാറിയപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് മാറിപ്പോയതാകാമെന്നാണ് ദമ്പതികള്‍ വിശ്വസിക്കുന്നത്. എന്നാല്‍, സ്ത്രീ രണ്ടുപേരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതാണ് കാരണമെന്ന് പരിശോധനകേന്ദ്രത്തിന്റെ അധികൃതര്‍ പറയുന്നു.
സ്ത്രീയുടെ അണ്ഡം 1248 മണിക്കൂറുകള്‍ സജീവമായിരിക്കും. പുരുഷന്റെ ബീജം 7 മുതല്‍ 10 ദിവസം വരെയും ജീവിക്കും. രണ്ടാഴ്ചക്കുള്ളില്‍ രണ്ട് അണ്ഡങ്ങള്‍ക്ക് രണ്ട് ബീജങ്ങളുമായി സംയോജനം സാധ്യമാണ്. ഇരട്ടകള്‍ക്ക് രണ്ട് അച്ഛന്മാര് ഉണ്ടാവുന്നതിന്റെ കാരണമിതാണെന്ന് വിദഗ്ദര്‍ പറയുന്നു.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒന്നിനു പകരം രണ്ട് അണ്ഡങ്ങള്‍ ഉണ്ടാവുന്നതാണ് ഇരട്ടക്കുട്ടികളുടെ ജനനത്തിന് കാരണമാവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല