1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2016

നോബിള്‍ ജോര്‍ജ്: മാര്‍ച്ച് 12 ശനിയാഴ്ച ബിര്‍മിങ്ങ്ഹാം ബഥേല്‍ സെന്ററില്‍ വച്ച് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ധീരമായ മറ്റൊരു കാല്‍ വയ്പ്പ് കൂടി നടത്തുകയാണ്. വ്യത്യസ്ത മേഖലകളില്‍ നവീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരായ മൂന്നു അല്മായമാരാണ് ഈ മാസത്തെ ശുശ്രൂഷക്ക് സോജിയച്ചനോടൊപ്പം നേതൃത്വം കൊടുക്കുക.

രാവിലെ കൃത്യം 8 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ പതിവില്‍ നിന്നും വിഭിന്നമായി 9 മണിക്കായിരിക്കും ദിവ്യബലി. തുടര്‍ന്ന് പ്രധാന ഹാളില്‍ വച്ച് അന്താരാഷ്ട്ര കത്തോലിക്കാ കരിസ്മാറ്റിക് സേവന സമിതി (ICCRS) യുടെ കുടുംബജീവിതം നയിക്കുന്നതുമായ മിഷേല്‍ മോറാല്‍ മലയാളം ഇംഗ്ലീഷ് വിഭാഗങ്ങളെ സംയുക്തമായി അഭിസംബോധന ചെയ്തു സംസാരിക്കും. തന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബെനഡിക്റ്റ് മാര്‍പാപ്പയായും ഫ്രാന്‍സിസ് മാര്‍പാപ്പയുമായും നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള സഭയുടെ ഹൃദയമറിഞ്ഞ മിഷേല്‍ മോറാല്‍ കുടുംബ ജീവിതക്കാരുടെ ഭാഷയില്‍ കുടുംബങ്ങളോട് സംസാരിക്കുമ്പോള്‍ ഭാഷയെക്കാളുപരി കുടുംബ ജീവിതക്കാരുടെ ഭാഷ ഏവര്‍ക്കും മനസിലാകും.

തുടര്‍ന്ന് സോജിയച്ചന്‍ മലയാള വിഭാഗത്തിനു മാത്രമായ തന്റെ സ്വതസിദ്ധവും സ്‌നേഹനിര്‍ഭരവുമായ ശൈലിയില്‍, യഹൂദര്‍ക്ക് വിസ്മയനീയമാം വിധം വിമോചനം നേടിക്കൊടുത്ത ‘എസ്‌തേര്‍’ എന്ന ധീരവനിതയുടെ ജീവിതത്തെ ആസ്പദമാക്കി വചനം പങ്കു വയ്ക്കും.

ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ ദൈവസ്‌നേഹം തൊട്ടറിഞ്ഞു അനേക വര്‍ഷങ്ങള്‍ ജീസസ് യൂത്തിന്റെ നേത്രുത്വനിരയില്‍ പ്രവര്‍ത്തിച്ചു അനേകം യുവാക്കളെ ക്രിസ്തു മാര്‍ഗത്തില്‍ സഞ്ചരിക്കുവാന്‍ സഹായിച്ച ജോസ് മാത്യൂ ആയിരിക്കും പിന്നീട് സംസാരിക്കുക. മൂന്നു കുട്ടികളുടെ പിതാവും ഇപ്പോള്‍ ജീസസ് യൂത്തിന്റെ നാഷണല്‍ അനിമേറ്ററും ആയ അദ്ദേഹം കുടുംബജീവിതവും ശുശ്രൂഷയും ജോലിയും എല്ലാം ഒരു മാലയില്‍ കോര്‍ത്ത മുത്തുകള്‍ പോലെ കൂട്ടിച്ചേര്‍ത്ത ജീവിതവുമായി വേദിയില്‍ വചനം പങ്കു വയ്ക്കുമ്പോള്‍ ഏതൊരു കുടുംബ ജീവിതക്കാരനും ഇത് ഒരു വെല്ലുവിളിയും മാര്‍ഗ്ഗനിര്‍ദേശവും പ്രത്യാശ പകരുന്ന അനുഭവവും ആയിരിക്കുമത്.

വചനം പങ്കു വയ്ക്കുന്ന മറ്റൊരാള്‍ ഇറ്റലിയില്‍ മിലാനില്‍ കുടുംബസമേതം താമസിക്കുന്ന പ്രിന്‍സ് വിതയത്തിലാണ്. ഇമ്മാനുവേല്‍ ക്രിസ്റ്റീന്‍ ടീമിലൂടെ കേരളത്തിലുടനീളം അനേകായിരം കുട്ടികളെ ധ്യാനിപ്പിച്ചിട്ടുള്ള പ്രിന്‍സ് ഇപ്പോള്‍ കേരളത്തിലും ഗള്‍ഫിലും യൂറോപ്പ് രാജ്യങ്ങളിലുമായി അനേകം ധ്യാനങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും നടത്തിവരുന്നു.

സഭ ഇപ്പോള്‍ അല്മായര്‍ക്ക് കൂടുതല്‍ പ്രാധാന്യവും ഉത്തരവാദിത്ത്വവും നല്കുന്നു എന്ന ചിന്തക്ക് അടിവരയിടുന്ന ഒരു ശുശ്രൂഷയായിരിക്കും മാര്‍ച്ച് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍.

സോജിയച്ചനോട് ചേര്‍ന്ന് 150 ഓളം വോളന്റിയേഴ്‌സിന്റെ ഒരു മാസം നീണ്ടു നില്ക്കുന്ന ത്യാഗപൂര്‍ണ്ണമായ അധ്വാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും അതിനെല്ലാമുപരി ദൈവത്തിന്റെ കരുണയുടെയും ഫലമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനും. രാവിലെ മുടല്‍ നോയമ്പ് കാല കുമ്പസാരം നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07878149670/ 07760254700

കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്

ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍,

കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്,

B707JW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.