പുനെ: ആദ്യം ഗോള്‍ നേടിയതിന് ശേഷം മത്സരം കൈവിടുന്ന പതിവ് ആവര്‍ത്തിച്ച ഇന്ത്യയെ ഒളിംപിക യോഗ്യതാ മത്സരത്തില്‍ ഖത്തര്‍ സമനിലയില്‍ തളച്ചു. ആദ്യ മത്സരത്തില്‍ ദോഹയില്‍ വച്ച് 31 പരാജയപ്പെട്ടിരുന്ന ഇന്ത്യയുടെ ഒളിംപിക് മോഹങ്ങള്‍ ഇതോടെ അസ്തമിച്ചു. യോഗ്യത നേടണമെങ്കില്‍ 2 ഗോള്‍ വ്യത്യാസത്തിനനെങ്കിലും വിജയിക്കേണ്ടിയിരുന്ന ഇന്ത്യ ആദ്യപകുതിയില്‍ ലഭിച്ച ഒരു പെനാല്‍റ്റിയടക്കം നിരവധി ഗോളവസരങ്ങള്‍ തുലച്ചാണ് സമനില ഏറ്റ് വാങ്ങിയത്. 54ാം മിനിട്ടില്‍ കിട്ടിയ സെല്‍ഫ് ഗോല്‍ ഇന്ത്യ മുന്നിട്ട് നിന്നപ്പോള്‍ 74ാം മിനിറ്റില്‍ മുഹമ്മദ് അല്‍ നീല്‍ ഖത്തറിനായി ഗോള്‍ മടക്കി.
അയ്യായിരത്തോളം വരുന്ന സ്വന്തം കാണികളെ സാക്ഷി നിര്‍ത്തി ആദ്യം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യക്കായിരുന്നു ആദ്യ ഗോളവസരം ലഭിച്ചത്. എന്നാല്‍ ക്യാപ്റ്റന്‍ ഗെയ്ക്ക്വാദിന്റെ നെടുനീളന്‍ ത്രോ ഗോളിലേക്ക് തിരിച്ച് വിടാന്‍ സ്െ്രെടക്കര്‍ ജെ ജെ ക്ക് ഞ്ഞില്ല. തുടര്‍ന്ന് 20ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയും ഇന്ത്യ കളഞ്ഞ് കുളിച്ചു.
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ഇരുഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. പ്രതിരോധനിരയിലെ ഖാലിദ് മുസ്തഫ നല്കിയ ബാക്ക് പാസ്സ് കാലിലെടുക്കാന് ശ്രമിച്ച ഖത്തര്‍ ഗോളി അല്‍ ഷീബിനു പിഴച്ചു. ബോള്‍ ഗോള്‍ വര കടക്കുന്നത് നോക്കി നില്‍ക്കാനേ ഗോളിക്ക് കഴിഞ്ഞുള്ളൂ. ഗോള്‍ വഴങ്ങിയതിനു ശേഷം ഉണര്‍ന്ന് കളിച്ച ഖത്തര്‍ 74ാം മിനിറ്റില്‍ ഗോള്‍ മടക്കി. വലത് വിങ്ങില്‍ നിന്നുമുള്ള ഫാദി ഒമറിന്റെ ക്രോസ് മുഹമ്മദ് അല്‍നീല്‍ ഗോളിലേക്ക് തിരിച്ച് വിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല