സ്വന്തം ലേഖകന്‍: ജപ്പാന് വിപണിയില്‍ തരംഗമാകാന്‍ വീരപ്പന് പെര്‍ഫ്യൂം. കര്‍ണാടകയിലെ സത്യമംഗലം കാടുകളില്‍ വിഹരിച്ച വീരപ്പന് ജപ്പാനിലെ കടകളില്‍ പെര്‍ഫ്യൂം കുപ്പികളുടെ കവറിലെ താരമാണിപ്പോള്‍. വീരപ്പനെ മോഡലാക്കി പ്രമുഖ പെര്‍ഫ്യൂം കമ്പനിയാണ് പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ലെഷ് എന്ന കോസ്മറ്റിക് കമ്പനിയാണ് നീക്കത്തിന് പിന്നില്‍. പെര്‍ഫ്യൂമിന്റെ പേരാകട്ടെ സ്മഗ്ലേഴ്സ് സോള്‍(കള്ളക്കടത്തുകാരുടെ ആത്മാവ്) എന്നും. കൊമ്പന് മീശക്കാരന് വീരപ്പന്റെ ചരിത്രം ജപ്പാന്‍കാര്‍ക്കും ധാരണയുള്ളതിനാലാണ് കമ്പനി ഇത്തരമൊരു നീക്കം നടത്തിയത്.
എന്നാല്‍ വെറും പെര്‍ഫ്യൂം മാത്രമല്ല വീരപ്പന്റെ പേരില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വീരപ്പന്റെ പ്രശസ്തമായ മീശയിലും കൈവച്ച കമ്പനി മീശക്ക് അഴക് വര്‍ധിപ്പിക്കുന്ന ഒരു ലോഷനും വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല