സ്വന്തം ലേഖകന്‍: തുര്‍ക്കി, ഇയു അഭയാര്‍ഥി കരാറിനെതിരെ യുഎന്‍ രംഗത്ത്, കരാര്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതിനായുള്ള തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ കരാര്‍ നിയമ ലംഘനമായേക്കാമെന്ന് യു.എന്‍. അഭയാര്‍ഥി ഏജന്‍സി യു.എന്‍.എച്.സി.ആര് വ്യക്തമാക്കി.
വിദേശികളെ കൂട്ടത്തോടെ പുറത്താക്കുന്ന ഈ ശ്രമം മനുഷ്യാവകാശ ലംഘനമായാണ് കണക്കാക്കുകയെന്ന് യുറോപ്പിലെ യു.എന്‍.സി.എച്.ആര് ഡ!യറക്ടര്‍ വിന്‍സന്റ് കോഹ്ടെല് പറഞ്ഞു. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദേശികളെ സ്വീകരിക്കുന്ന നടപടി യൂറോപ്യന്‍ നിയമത്തിലോ അന്തര്‍ദേശീയ നിയമത്തിലോ ഉള്‍പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ചയാണ് തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായത്. ‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ എന്ന കരാര്‍ ചരിത്ര പ്രധാനമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ അഭിപ്രായപ്പെട്ടിരുന്നു.
രേഖകളില്ലാതെ അനധികൃതമായി തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തിരിച്ച് ഏറ്റെടുക്കണമെന്നതാണ് കരാറിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇപ്രകാരം അഭയാര്‍ഥികളെ സ്വീകരിക്കുന്നപക്ഷം തുര്‍ക്കിയില്‍ നിന്ന് സിറിയന്‍ അഭയാര്‍ഥിയെ യൂറോപ്യന്‍ യൂനിയന്‍ ഏറ്റെടുക്കും.
നിലവില്‍ 27.5 ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി അഭയം നല്‍കുന്നുണ്ട്. ഇവരിലേറെ പേരും സിറിയയില്‍ നിന്നുള്ളവരാണ്. ഗ്രീസിലെത്തിയ അഭയാര്‍ഥികളെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി പൗരന്മാര്ക്ക് വിസയില്ലാതെ ഷെങ്കന്‍ തീരത്തേക്ക് ഇ.യു യാത്രാനുമതി നല്‍കും.
2016 ജൂണ്‍ അവസാനത്തോടെയാണ് ഇത് പ്രാബല്യത്തിലാവുക. അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ഫണ്ടും അനുവദിക്കും. അതോടൊപ്പം യൂറോപ്യന്‍ യൂനിയനില്‍ തുര്‍ക്കിക്ക് അംഗത്വം നല്‍കുന്നതും പരിശോധിക്കുമെന്നും കരാറില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല