സ്വന്തം ലേഖകന്‍: വനിതാ ദിനം ആശംസിച്ച് പൂക്കള്‍ നല്‍കിയില്ല, റൊമാനിയയില്‍ യുവതി സ്വന്തം ഭര്‍ത്താവിനോട് ചെയ്തത്. വനിതാ ദിനം ആശംസിച്ച് പൂക്കള്‍ നല്കാഞ്ഞതിനും വീട്ടുജോലിയില്‍ സഹായിക്കാത്തതിലും പ്രതിഷേധിച്ച് റെമാനിയന് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. റൊമാനിയയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം.
ഇനോല് പോപ എന്ന 39 കാരനാണ് യുവതിയുടെ ഞെട്ടിക്കുന്ന പ്രതിഷേധത്തിനിടയായത്. മരിലെന ബെനിയ എന്ന യുവതിയാണ് ഭര്‍ത്താവിനെ ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പോപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഭര്‍ത്താവുമായി രൂക്ഷമായ വാഗ്വാദത്തെ തുടര്‍ന്ന് ജനനേന്ദ്രിയം മുറിക്കുകയായിരുന്നെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. പതിനഞ്ച് വര്‍ഷമായി ദാമ്പത്യ ജീവിതം നയിക്കുന്ന ഈ ദമ്പതികള്‍ക്ക് പതിനഞ്ചുകാരനായ ഒരു മകനുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല