1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2016

സ്വന്തം ലേഖകന്‍: സിംഗപ്പൂര്‍ ലോകത്തിലെ ചെലവേറിയ നഗരം, തൊട്ടുപിന്നില്‍ സൂറിച്ചും ഹോങ്കോങ്ങും. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് (ഇ.ഐ.യു) റാങ്കിങ്ങിലാണ് സിംഗപ്പൂര്‍ ഏറ്റവും ചെലവേറിയ നഗരമായത്. രണ്ടാം സ്ഥാനം സൂറിച്ചും മൂന്നാം സ്ഥാനം ഹോങ്കോങ്ങും സ്വന്തമാക്കി.

പാരിസാണ് തൊട്ടുപിന്നില്‍. ലണ്ടന്‍, ന്യൂയോര്‍ക് എന്നിവയാണ് ആറും ഏഴും സ്ഥാനത്തുള്ള നഗരങ്ങള്‍. പട്ടികയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരം സാംബിയയുടെ തലസ്ഥാനമായ ലുസാകയാണ്. ഇന്ത്യന്‍ നഗരങ്ങളായ ബംഗളൂരു, മുംബൈ എന്നിവയാണ് തൊട്ടു പിറകില്‍.

ന്യൂയോര്‍ക്കില്‍ ജീവിക്കാനുള്ള ചെലവുമായി താരതമ്യപ്പെടുത്തിയാണ് ലോകത്തിലെ ചെലവേറിയ നഗരങ്ങള്‍ പട്ടികപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷവും സിംഗപ്പൂര്‍തന്നെയായിരുന്നു ചെലവേറിയ നഗരം. എന്നാല്‍, ന്യൂയോര്‍ക്കിനെക്കാള്‍ 10 ശതമാനം കുറവായിരുന്നു അന്ന് ഇവിടത്തെ ജീവിതച്ചെലവ്.

യു.എസ് ഡോളറിന്റെ മൂല്യം, കറന്‍സിയുടെ വിനിമയമൂല്യത്തിലുള്ള ഇടിവ്, എണ്ണയുടെയും ഉല്‍പന്നങ്ങളുടെയും വിലയിടിവ് തുടങ്ങിയ ഘടകങ്ങളാണ് ചെലവേറിയ നഗരമേതെന്ന് നിര്‍ണയിക്കുന്നതില്‍ പ്രധാനമായതെന്ന് ഗവേഷകര്‍ പറഞ്ഞു. ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ 10 രാജ്യങ്ങളില്‍ രണ്ടെണ്ണമായി ഇന്ത്യയും പാകിസ്താനും പട്ടികയില്‍ ഇടം പിടിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.