ഫിലിപ്പൈന്‍സില്‍ മലയാളി യുവാവിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സൂചന. കോലാറ വീട്ടില്‍ ബിജുവിനെയാണ് അല്‍ ഖ്വായ്ദയുമായി ബന്ധമുള്ള അബു സയ്യാഫിന്റെ ആളുകള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. ദക്ഷിണ ഫിലിപ്പീന്‍സില്‍ സുലു പ്രവിശ്യയിലെ ടെംപോക്ക് ഗ്രാമത്തിലുള്ള ഭാര്യവീട് സന്ദര്‍ശിക്കുമ്പോഴായിരുന്നു ആയുധധാരികളായ ഭീകരര്‍ ഇയാളെ തട്ടിക്കൊണ്ടുപോയത്.
ഒരു മാസത്തിനുള്ളില്‍ അബു സയ്യാഫ് തട്ടിക്കൊണ്ടുപോകുന്ന രണ്ടാമത്തെ വിദേശിയാണ് ബിജു. ബിജുവിന്റെ തിരോധാനം അന്വേഷിച്ചുവരികയാണെന്ന് പ്രവിശ്യാ ഡെപ്യൂട്ടി പൊലീസ് തലവന്‍ അമില്‍ ബന്നാന്‍ പറഞ്ഞു. ഫിലിപ്പീന്‍സിലും മലേഷ്യയിലും ധാരാളം സ്ഫോടനങ്ങള്‍ നടത്തുകയും നിരവധിപേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുള്ള അബു സയ്യാഫ് എന്തിനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല