സ്വന്തം ലേഖകന്‍: ഇസ്ലാമിന്റെ ഔദ്യോഗിക മതമെന്ന പദവി ഏടുത്തു കളയല്‍, ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യത്തെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ബംഗ്ലാദേശ് ഔദ്യോഗികമായി മതേതരത്വ രാഷ്ട്രമാണെങ്കിലും ഇസ്ലാമാണ് മൂന്ന് പതിറ്റാണ്ടായി ഔദ്യോഗിക മതം.
ഇത് ഒഴിവാക്കാനുള്ള നീക്കം ഭരണ തലത്തിലും കോടതി വഴിയും നടക്കുന്നതിനെതിരായാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 90 ശതമാനവും മുസ്ലീങ്ങളുള്ള ബംഗ്ളാദേശില്‍ ഹിന്ദുമത, ബുദ്ധമത വിശ്വാസികള്‍ ന്യൂനപക്ഷമാണ്.
ഇസ്ലാം ഔദ്യോഗിക മതമായി നിലകൊള്ളുന്നത് രാജ്യത്തെ മുസ്ലിംകളല്ലാത്ത വിഭാഗത്തിനിടയില്‍ വിവേചനമുണ്ടാക്കുന്നു എന്നാരോപിച്ച് കോടതിയില്‍ ഹരജിയും നിലനില്‍ക്കുന്നുണ്ട്. ഈ മാസം 27 ന് കോടതി ഇത് പരിഗണിക്കുന്നുണ്ട്.
ഇതിനിടയിലാണ് ഹര്‍ജി കോടതി തള്ളണമെന്നും നടപടി ഇസ്ലാമിന്റെ പ്രത്യേക പദവി ഇല്ലാതാക്കുമെന്നും ഉള്ള വാദമുയര്‍ത്തി ഇസ്ലാമിക സംഘടനകള്‍ തെരുവിലിറങ്ങുന്നത്. അതേസമയം മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ശിലയാണെങ്കിലും മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായി ഒരു നിയമവും കൊണ്ടു വരില്ല എന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല