1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2016

സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയുടെ കൊട്ട്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോഴായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് നരേന്ദ്ര മോഡിയെ കളിയാക്കിയത്. മോഡിയുടെ മന്ത്രിസഭയിലുള്ളതിനേക്കാള്‍ ഇന്ത്യന്‍ വംശജരായ സിഖ് മന്ത്രിമാര്‍ തന്റെ മന്ത്രിസഭയിലുണ്ടെന്നായിരുന്നു ട്രൂഡിന്റെ പരാമര്‍ശം.

മോഡിയുടെ മന്ത്രിസഭയില്‍ കേവലം രണ്ടു സിഖ് മന്ത്രിമാരാണുള്ളത് എന്നാല്‍ തന്റെ മന്ത്രിസഭയില്‍ മൂന്നു സിഖ് മന്ത്രിമാരുണ്ടെന്നും ജസ്റ്റിന്‍ ട്രൂഡ് പറഞ്ഞു. പ്രതിരോധ ചുമതല നിര്‍വഹിക്കുന്നത് ഹരിജിത് സജ്ജന്‍ എന്നമ സിഖ് വംശജനാണെന്നും ട്രൂഡ് കൂട്ടിച്ചേര്‍ത്തു.

ഹരിജ്ജിത് സജേജനെ കൂടാതെ ടൂറിസം മന്ത്രി ബര്‍ദിഷ് ചഗര്‍, പശ്ചാത്തല സൗകര്യവികസന മന്ത്രി അമര്‍ജീത് സോഹി, ശാസ്ത്ര സാമ്പത്തികവികസന മന്ത്രി നവാദീപ് ബെയിന്‍സ് എന്നിവരാണ് കാനഡയിലെ ഇന്ത്യന്‍ വംശജരായ മന്ത്രിമാര്‍.

അതേസമയം രണ്ടു സിഖ് മന്ത്രിമാരാണ് നിലവില്‍ മോഡി മന്ത്രിസഭയിലുള്ളത്. മനേകാ ഗാന്ധിയും ഹര്‍സിമ്രാട്ട് ബാദലുമാണ് മോഡിയുടെ കീഴിലുള്ള സിഖ് വംശജരായ മന്ത്രിമാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.