1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2016

സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ ബസ് മോഷ്ടാവിനെ ജനക്കൂട്ടം ജീവനോടെ തീയിട്ടു, വീഡിയോ വൈറലാകുന്നു. ബസ് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചണ് ജനക്കൂട്ടം യുവാവിനെ ജീവനോടെ തീയിട്ടത്. സംഭവം കണ്ട് നിന്ന ആരോ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയണ്. ലേകത്തെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുള്ള വെനസ്വേലയിലാണ് സംഭവം. ശരീരത്തില്‍ തീ പടര്‍ന്ന യുവാവ് രക്ഷപെടാനായി നിലത്ത് കിടന്ന് ഉരുളുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഇയാളെ സഹായിക്കാനായി ആരും മുന്നോട്ട് വരുന്നില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ പിടിയിലായതായി പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാകുമെന്നണ് സൂചന. അഴിമതിയും കുറ്റവാളികളും നിറഞ്ഞ വെനിസ്വേലയിലെ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും മാധ്യമങ്ങള്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.