1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2016

സ്വന്തം ലേഖകന്‍: മരണ ശേഷമെങ്കിലും ഞങ്ങളുടെ മണിയെ വെറുതെ വിടൂ, അപേക്ഷയുമായി കലാഭവന്‍ മണിയുടെ കുടുംബം. മണിയുടെ മരണം സംബന്ധിച്ച് പ്രചരിക്കുന്ന അപവാദങ്ങള്‍ തങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നത് ഏറെ സങ്കടകരമാണെന്നും മണിയുടെ കുടുംബം വ്യക്തമാക്കി.

മണിയുടെ മരണത്തിലും ആരോഗ്യത്തെ കുറിച്ചും തെറ്റായ വിവരങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. മണിയും ഭാര്യ നിമ്മിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നിരിക്കെ ഇവര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നെന്ന പ്രചാരണം തീര്‍ത്തും അനാവശ്യമാണ്. മണിയുടെ മരണത്തിന് ശേഷം ബന്ധുക്കളെല്ലാവരും വീട്ടില്‍ത്തന്നെയുണ്ട്.

ഇത്തരം അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മണിയെയും കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ടതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
മണിയെ അവസാനമായി ഒരുനോക്ക് കാണാനാവാത്തതില്‍ തങ്ങള്‍ക്കും സങ്കടമുണ്ട്.

വലിയ തിരക്കുണ്ടായ സാഹചര്യത്തില്‍ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ ശവസംസ്‌കാരം ഒരു ദിവസം കൂടി മാറ്റിവെക്കാമായിരുന്നെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
മണിയുടെ മരണശേഷം നിരവധി അപവാദ പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ മണിയുടെ മരണ കാരണം കരള്‍ രോഗമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.