സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ഇന്ത്യയില്‍ ഹൃസ്വ ദൃഷ്ടിക്കാരായ കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായി പഠനം. രാജ്യത്ത് അനുദിനം വര്‍ദ്ധിച്ചു വരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണം 13 ശതമാനം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഹ്രസ്വദൃഷ്ടി (ദൂരെയുള്ളത് കാണാനാകാത്ത രോഗം) ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. രാജേന്ദ്രപ്രസാദ് ഒഫ്താല്‍മിക് സയന്‍സ് സെന്ററാണ് പഠനം നടത്തിയത്. കഴിഞ്ഞ ദശകത്തിനിടയില്‍ ഈ രോഗം ഇരട്ടിയായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദശകത്തില്‍ ഏഴു ശതമാനമായിരുന്നു ഈ രോഗം.
ചൈന, സിംഗപ്പൂര്‍, തായ്ലന്ഡ് രാജ്യങ്ങളിലെ കുട്ടികളും സമാന അവസ്ഥയിലാണെന്നും പഠനത്തില്‍ പറയുന്നു. ഇലക്ട്രോണിക് സ്ക്രീനില്‍നിന്നുള്ള പ്രകാശം നേരിട്ട് റെറ്റിനയില്‍ പതിക്കുന്നതാണ് രോഗത്തിന് കാരണമാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല