സ്വന്തം ലേഖകന്‍: രണ്ട് മലയാളികളുടെ വിയോഗം, യുകെ മലയാളികള്‍ക്ക് കണ്ണീരിന്റെ ദിവസം. കോട്ടയം സ്വദേശിയായ യുകെ മലയാളി ക്രിസ്റ്റഫര്‍ നാട്ടില്‍ അന്തരിച്ചപ്പോള്‍ കൊല്ലം സ്വദേശിയായ സേവ്യര്‍ വര്‍ഗീസ് ഇല്‍ഫോര്‍ഡിലും നിര്യാതനായി.
കോട്ടയം കുമാരനല്ലൂര്‍ സ്വദേശി വെട്ടിക്കനാല്‍ ക്രിസ്റ്റഫര്‍ സ്‌കോട്ട്‌ലന്റിലെ കിര്‍ക്കഡ് നിവാസിയായിരുന്നു. 51 വയസുണ്ടായിരുന്ന ക്രിസ്റ്റഫര്‍ കരള്‍ രോഗത്തെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. കിരിങ്കുന്നം സ്വദേശി സെലിന്‍ എബ്രഹാം ആണ് ഭാര്യ. നമിത, നിമിത എന്നിവര്‍ മക്കളാണ്.
ഇല്‍ഫോര്‍ഡ് നിവാസിയായ സേവ്യര്‍ വര്‍ഗീസ് കൊല്ലം കക്കോട്ട്മൂല സ്വദേശികളുടെ മകനാണ്. 56 വയസായിരുന്നു. പാന്‍ക്രിയാറ്റിക് അര്‍ബുദം ബാധിച്ചാണ് സേവ്യര്‍ അന്തരിച്ചത്. രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും അത് മജ്ജയിലേക്ക് പടര്‍ന്നതാണ് മരണകാരണം. മാര്‍ഗരറ്റ് സേവ്യറാണ് ഭാര്യ. ഡെയ്ല്‍ സേവ്യര്‍, ഡെബി സേവ്യര്‍, ഡാരന്‍ സേവ്യര്‍ എന്നിവര്‍ മക്കളാണ്.
യുകെയിലെ മലയാളി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്നു അന്തരിച്ച രണ്ട് പേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല