സ്വന്തം ലേഖകന്‍: ലണ്ടനിലെ നഴ്‌സറി വിദ്യാര്‍ഥി പറഞ്ഞത് കുക്കുംബര്‍, ടീച്ചര്‍ കേട്ടത് കുക്കര്‍ ബോംബ്, സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ഭീകരനാക്കി. ഒരു വാക്ക് ഉച്ചരിക്കുന്നതില്‍ വന്ന തെറ്റാണ് ഏഷ്യന്‍ വംശജനായ നാലു വയസുകാരന്‍ വിദ്യാര്‍ഥിക്ക് വിനയായത്.
ലണ്ടന്‍ നിവാസിയായ കുട്ടി ലൂണിലെ നഴ്‌സറി സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്. ക്ലാസില്‍ ‘കുക്കുംബര്‍’ എന്ന വാക്ക് ‘കുക്കര്‍ ബോംബ്’ എന്ന് തെറ്റായി ഉച്ചരിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുട്ടിക്കെതിരെ ഭീകര വിരുദ്ധ നടപടിക്ക് നഴ്‌സറി സ്‌കൂള്‍ അധികൃതര്‍ ശിപാര്‍ശ നല്‍കിയതായി കുടുംബം പറയുന്നു.
നീളമുള്ള കത്തി ഉപയോഗിച്ച് കുക്കുംബര്‍ മുറിയ്ക്കുന്ന ചിത്രം വരച്ച കുട്ടിയോട് അതെന്താണെന്ന് വിശദീകരിക്കാന്‍ നഴ്‌സി ടീച്ചര്‍ ആവശ്യപ്പെട്ടു. ഈ സമയം കുക്കുംബര്‍ എന്നതിനു പകരം കുക്കര്‍ ബോംബ് എന്നാണ് കുട്ടിയുടെ വായില്‍ വന്നത്. ഇതോടെ ഭയന്നുപോയ ടീച്ചര്‍ വിഷയം പോലീസിനെയും സോഷ്യല്‍ സര്‍വീസ് പാനലിനെയും അറിയിക്കുകയായിരുന്നു. എന്നാല്‍ കുട്ടിക്കെതിരെ നടപടി വേണ്ടെന്നാണ് ഇരുവിഭാഗത്തിന്റെയും നിലപാടെന്ന് ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കുട്ടിക്കെതിരെ പോലീസ് നടപടിയുണ്ടാകുമോ എന്ന ഭയത്തിലാണ് അമ്മ. കുട്ടിയെ വീട്ടില്‍ നിന്ന് അകറ്റി റസ്‌ക്യൂ ഹോമിലേക്ക് മാറ്റുമോ എന്നും ഇവര്‍ ഭയക്കുന്നു. എന്നാല്‍ സംഭവം ഒരു തമാശയായി കണ്ടല്‍ മതിയെന്നാണ് പിതാവിന്റെ നിലപാട്.
യു.കെയില്‍ ഭീകര വിരുദ്ധ സുരക്ഷ നിയമം നിലവില്‍ വന്നതു മുതല്‍ സ്‌കൂള്‍ തലങ്ങളിലും മറ്റും സംശയകരമായി കണ്ടെത്തുന്ന കാര്യങ്ങള്‍ അറിയിക്കാന്‍ അധികൃതരെ ചുമതലപ്പെടുത്തിയിരുന്നു. 2012 ജനുവരി മുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെ 15 വയസ്സില്‍ താഴെയുള്ള 2000 ഓളം പേരാണ് ഇത്തരത്തില്‍ നടപടി നേരിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല