സ്വന്തം ലേഖകന്‍: ഇന്ത്യയുടെ തദ്ദേശ മിസൈല്‍ അഗ്നി ഒന്ന് വിജയകരമായി പരീക്ഷിച്ചു. ആണവ വാഹക ശേഷിയുള്ള മിസൈലായ അഗ്നി ഒന്ന് ഉടന്‍ തന്നെ സൈന്യത്തിന്റെ ആയുധപുരയില്‍ എത്തുമെന്നാണ് സൂചന. രീക്ഷിച്ചു. ഒഡീഷയിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു പരീക്ഷണം.
700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല മിസൈലാണ് അഗ്നി1. സിംഗിള്‍ സ്റ്റേജ് മിസൈല്‍ ആയ അഗ്നി1 ഘനദ്രവ്യ പ്ര?പ്പല്ലന്റുകള് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സൈനിക ആവശ്യത്തിനുള്ളതാണ് ഈ മിസൈല്‍.
12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുള്ള മിസൈലിന് ഒരു ടണ്‍ ഭാരവും വഹിച്ച് ഒമ്പത് മിനിറ്റ് 36 സെക്കന്റുകള്‍ കൊണ്ട് 700 കിലോമീറ്റര്‍ പിന്നിട്ട് ലക്ഷ്യത്തിലെത്താന്‍ കഴിയും.
ഡിഫന്‍സ് റിസേര്‍ച്ച് ഡവലപ്മെന്റ് ലബോറട്ടറി, റിസേര്‍ച് സെന്റര്‍ ഇമ്രാട്ട്, അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറി എന്നിവ ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. 2015 നവംബര്‍ 27 നായിരുന്നു അഗ്നി 1 മിസൈലിന്റെ ആദ്യ ഘ്ട്ടം വിജയകരമായി പരീക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല