സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്‌നേഹത്തെ പുകഴ്ത്തിയ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്. ലാഹോറില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ് നോട്ടീസ് അയച്ചത്. ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന പ്രസ്താവന പിന്‍വലിച്ച് അഫ്രീദി മാപ്പു പറയണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
നേരത്തെ അഫ്രീദിയുടെ ഇന്ത്യാ അനുകൂല പ്രസ്താവനക്കെതിരെ പരിഹാസവുമായി മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ജാവേദ് മിയാദാദും രംഗത്തെത്തിയിരുന്നു. പാകിസ്താനികളേക്കാള്‍ ഇന്ത്യക്കാര്‍ പാക് ക്രിക്കറ്റ് താരങ്ങളെ സ്‌നേഹിക്കുന്നുവെന്ന അഫ്രീദിയുടെ വാക്കുകളാണ് ജാവേദിനെ പ്രകോപിപ്പിച്ചത്.
ചില കാര്യങ്ങള്‍ പറഞ്ഞ് ഈ ക്രിക്കറ്റ് താരങ്ങള്‍ സ്വയം നാണം കെടുകയാണ്. അഫ്രീദിയെ ഓര്‍ത്ത് ലജ്ജ തോനുന്നു. ഒരു പാക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാവേദ് പറഞ്ഞു.
ലോകകപ്പ് ട്വന്റി20ക്കായി ഇന്ത്യയില്‍ എത്തിയപ്പോഴാണ് അഫ്രീദി ഇന്ത്യയോടുള്ള പ്രണയം പങ്കുവച്ചത്. കരിയറിന്റെ അവസാന നാളുകളില്‍ നില്‍ക്കുന്ന താന്‍ മറ്റ് എവിടെയും കളിക്കുന്നതിനേക്കാള്‍ സന്തോഷത്തോടെ കളിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയില്‍നിന്ന് ലഭിച്ച സ്‌നേഹം ഒരിക്കലും മറക്കില്ല. ഇത്രയും സ്‌നേഹം പാകിസ്താനില്‍നിന്ന് പോലും തനിക്ക് ലഭിക്കില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള പാക് താരങ്ങളില്‍ ഒരാളാണ് അഫ്രിദി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല