സ്വന്തം ലേഖകന്‍: യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ പ്രൊഫസര്‍ രാത്രിയില്‍ അശ്ലീല ചിത്രങ്ങളിലെ നായക നടന്‍. ജോലി സമയം കഴിഞ്ഞ് പോണ്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചുവെന്ന തെളിഞ്ഞതിനെ തുടര്‍ന്ന് പ്രൊഫസറായ 61 കാരനെ സര്‍വകലാശാലയില്‍ നിന്നും പുറത്താക്കി.
നേരത്തെ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പ്രൊഫസറായ നിക്കോളാസ് ഗൊഡാര്‍ഡ് മൈക്കിളിനെതിരെ സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അധ്യാപകനെ പുറത്താക്കിയത്. സംഭവം വാര്‍ത്തയായതോടെ മൈക്കിള്‍ രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
25 വര്‍ഷമായി കെമിക്കല്‍ എഞ്ചിനീയറിംഗ് അധ്യാപകനായ ജോലി ചെയ്തുവന്ന മൈക്കിള്‍ പോണ്‍ സിനിമകളില്‍ ഓള്‍ഡ് നിക്ക് എന്നാണ് അറിയപ്പെടുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയ നിക്കോളാസിന് മൂന്ന് മക്കളുമുണ്ട്. ചില പോണ്‍ ചിത്രങ്ങളില്‍ തന്നേക്കാളും 40 വയസിന് താഴെ പ്രായമുള്ള യുവതികളുമായാണ് അഭിനയിക്കുന്നത്.
മൈക്കിള്‍ പോണ്‍ സിനിമകളില്‍ മത്സരിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ പ്രതിഷേധവുമായി പലരും രംഗത്തെത്തിയിരുന്നു. പകല്‍ 18 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ പഠിപ്പിച്ചിട്ട് രാത്രിയില്‍ അതേ പ്രായത്തിലുള്ളവരോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ലെന്നും വാദമുയര്‍ന്നു.
കൂടാതെ സര്‍വകലാശാലയിലെ പല ആണ്‍കുട്ടികളും അധ്യാപകനെ തങ്ങളുടെ സ്വപ്‌ന പുരുഷനായി കരുതുന്നതായും ആരോപണം ഉയര്‍ന്നു. തുടര്‍ന്നാണ് സര്‍വകലാശാലാ അധ്യാപകര്‍ നടപടിയെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല