സ്വന്തം ലേഖകന്‍: ഒരു കരടിയെ കൊല്ലാന്‍ ചെലവായത് 100 വെടിയുണ്ടകള്‍! നിറയൊഴിച്ചത് 10 ജവാന്മാര്‍. ഛത്തീസ്ഗഢിലെ മഹാസ്പൂര്‍ ജില്ലയിലാണ് നാടിനെ വിറപ്പിച്ച പെണ്‍ കരടിയെ കൊല്ലാന്‍ ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നത്. രണ്ടു ഗ്രാമീണരും ഒരു പൊലീസുകാരനും ഉള്‍പ്പെടെ മൂന്ന് പേരെ കരടി അക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. 16 റൗണ്ടുകളിലായി 100 തവണയാണ് കരടിക്കു നേരെ വെടിയുതിര്‍ത്തത്. ശനിയാഴ്ച്ചയായിരുന്നു രണ്ടു ഗ്രാമീണരെ കരടി കൊലപ്പെടുത്തിയത്. വനത്തില്‍ പൂക്കള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്തെിയത്. ഗ്രാമീണര്‍ വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കരടിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെടുകയായിരുന്നു. കരടിയുടെ ആക്രമണത്തില്‍ പൊലീസുകാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് കരടിയെ വെടിവെച്ചു കൊല്ലാതെ മറ്റു വഴിയില്ലെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു എന്ന് പൊലീസുകാര്‍ പറയുന്നു. കാലിന് അഞ്ചടി നീളമുള്ള കരടിക്ക് 140 കിലോ ഭാരവുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല