സ്വന്തം ലേഖകന്‍: വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് പ്രണയിച്ച കമിതാക്കള്‍ക്ക് വീട്ടുടമ കൊടുത്ത പണി. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് കമിതാക്കള്‍ പ്രണയ കേളികള്‍ സ്ഥിരമാക്കിയതോടെ സഹികെട്ട വീട്ടുടമ പ്രതികരിക്കുകയായിരുന്നു. പലതവണ വിലക്കിയിട്ടും വീടിന് മുന്നില്‍ പരസ്യമായ പ്രണയ കേളികള്‍ കമിതാക്കള്‍ സ്ഥിരം പരിപാടിയാക്കിയതോടെ വീട്ടുടമ ഗെയിറ്റിന് മുകളില്‍ സി.സി.ടി.വി സ്ഥാപിക്കുകയായിരുന്നു.
ഒപ്പം ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വീട്ടുടമ പുറത്തു വിട്ട ദൃശ്യങ്ങളില്‍ മൂന്ന് സംഭവങ്ങളാണ് ഉള്ളത്. ഒന്ന് കമിതാക്കള്‍ നിര്‍ത്തിയിട്ട കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്. മറ്റൊന്ന് ഒരു സ്ത്രീ ഇയാളുടെ പൂന്തോട്ടത്തില്‍ അതിക്രമിച്ച് കയറി മറ്റൊരാളോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ്.
ഇയാളുടെ വീടിന് മുമ്പിലായി മറ്റൊരാള്‍ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതാണ് മൂന്നാമത്തെ സംഭവം. സ്വകാര്യ നിമിഷങ്ങള്‍ പരസ്യമായി ചെയ്യാന്‍ ശ്രമിച്ചാല്‍ പണി കിട്ടുമെന്ന മുന്നറിയിപ്പും ദൃശ്യങ്ങള്‍ക്കൊപ്പം വീട്ടുടമ നല്‍കുനുണ്ട്. എന്തായാലും സംഭവം യുട്യൂബില്‍ വൈറലാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല