സ്വന്തം ലേഖകന്‍: ട്വൊന്റി20 ലോകകപ്പില്‍ മോക്ക മോക്ക പരസ്യവുമായി പാക് ആരാധകര്‍ എത്തി, ഇത്തവണ പടക്കം പൊട്ടുമെന്ന് വെല്ലുവിളി. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് ലോകകപ്പില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് ഇന്ത്യപാകിസ്താന് മത്സരത്തിന് മുന്നോടിയായി എത്തിയ മോക്കാ മോക്കാ പരസ്യമായിരുന്നു. ലോകകപ്പില്‍ ഇന്ത്യ തോല്‍പ്പിച്ച് പടക്കം പൊട്ടിക്കാനിരുന്ന് അതിന് സാധിക്കാതെ പോയ പാക് ആരാധകനായിരുന്നു പരസ്യത്തില്‍. ഇപ്പോള്‍ മോക്കാ പരസ്യം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഈ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യപാകിസ്താന് മത്സരത്തിന് മുന്നോടിയായിട്ടാണ് പരസ്യം വീണ്ടും എത്തിയിരിക്കുന്നത്. പരസ്യത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പാക് നായകന് ഷാഹിദ് അഫ്രീസിയോട് ഇന്ത്യയെ എങ്ങനെ സിക്സ് അടിക്കാം എന്ന് പഠിപ്പിച്ചു കൊടുക്കാനാണ് പാക് ആരാധകന് ആവശ്യപ്പെടുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ 19 നാണ് ഇന്ത്യപാകിസ്താന് മത്സരം. ധര്‍മ്മശാലയില്‍ നടത്താനിരുന്ന മത്സരം വേണ്ടത്ര സുരക്ഷ സംവിധാനം ഇല്ലെന്ന് പാക് സംഘം പറഞ്ഞതോടെ കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല